0%

Chapter Title : കരിയും കനലും [Irul Mashi]

Author : Irul Mashi Read All Parts 151.6K

തിരക്കിലായിരുന്നു.

അത് കഴിഞ്ഞതും നടുവൊന്ന് നിവർത്തി അവൾ പതിയെ നടന്ന് ഹാളിലേക്ക് എത്തി.

അടുക്കളയിൽ നിന്ന് ഹാളിലേക്കുള്ള വാതിൽ കുറച്ച് നേരം നിന്നിട്ട് അവൾ നെടുവീർപ്പിട്ടു. ഇത് പതിവുള്ള കാഴ്ച്ച തന്നെയാണല്ലോ എന്നോർത്ത് സാരി തുമ്പിനാൽ കഴുത്തിലെയും നെറ്റിയിലെയും വിയർപ്പ് തുടച്ചിട്ട് ഹാളിലെ മേശപ്പുറത്തു വെച്ചിരിക്കുന്ന ചാരായകുപ്പി നോക്കി നടന്നു.

"അണ്ണാ... അണ്ണാ... നിങ്ങള് ഞാൻ പല്ല് തേക്കുന്ന ബ്രഷ് വാങ്ങിച്ചോണ്ട് വരാൻ പറഞ്ഞിട്ട് വാങ്ങിച്ചായിരുന്നോ?" ഹാളിലെ മേശക്ക് അരികിലെ കസേരയിൽ ഇരുന്ന് കൊണ്ട് പ്രജിത ഉറക്കെ വിളിച്ചു ചോദിച്ചു.

"അശ്ശോ... ടെ... ഞാൻ അതങ്ങ് മറന്ന് പോയി... ഹാ ഇനിയിപ്പോ നാളെ വാങ്ങാം... നീ ഉള്ളപോലെ അങ്ങ് അഡ്ജസ്റ്റ് ചെയ്." പുറത്തുനിന്നു അകത്തേക്ക് ചാരയഗ്ലാസുമായി അകത്തേക്ക് കേറി കതക് അടച്ചു കൊണ്ട് നിസ്സാരമായി അശോകൻ പറഞ്ഞു.

അത് കേട്ട് പ്രജിത പതിയെ തന്റെ തളർന്നു തടിച്ച ശരീരം കസേരയിൽ നിന്ന് ഉയർത്തി വാഷിംഗ് ബേസിന് അടുത്തെത്തി. പിന്നെ ഒടിഞ്ഞു നീളം കുറഞ്ഞ ബ്രഷിൽ അല്പം പേസ്റ്റ് പുരട്ടി നെടുവീർപ്പോടെ രാത്രിയിലെ പല്ലുതേപ്പ് നടത്തി.

ഒന്ന് കൂടി തിരിഞ്ഞ് തന്റെ ഭർത്താവിന്റെ മദ്യപാനം നോക്കിയിട്ട് മുറിയിലേക്ക് നടന്നു.

കിടക്കയിലെ വിരിപ്പും തലയിണയും തട്ടി വിരിച്ച് പ്രജിത തന്റെ വശത്തു പതിയെ കിടന്നു. രാവിലെ മുതലുള്ള പണിയുടെ ക്ഷീണം അവളുടെ കണ്ണുകളിൽ നിഴലിച്ചു നിന്നു. നടുവ് നിവർന്ന ആശ്വാസത്തിൽ ഒന്ന് കണ്ണടച്ചു.

പെട്ടെന്ന് കണ്ണിൽ കുത്തിയപോലെ മുറിയിൽ വെട്ടം തെളിഞ്ഞു. പ്രജിത പതിയെ കണ്ണ് തുറന്ന് നോക്കി. തന്റെ ഭർത്താവ് അശോകൻ മുറിയിൽ എത്തി തന്റെ കണ്ണട ഊരി

💬 Comments

View all comments