Chapter Title : കരിയും കനലും [Irul Mashi]
മേശപ്പുറത്തു വെയ്ക്കുന്നതിന്റെ ബഹളം ആയിരുന്നു അതെന്ന് അവൾക്ക് മനസ്സിലായി.
അപ്പോഴേക്കും ലൈറ്റ് അണച്ച് അശോകൻ അവളുടെ അരികിൽ വന്ന് കിടന്നിരുന്നു. തലചരിച്ച് അവൾ തന്റെ ഭർത്താവിന്റെ ചൂട് പറ്റി നെഞ്ചിലേക്ക് തല ചേർത്ത് സ്വഭാവികമായി മദ്യമണവും ശ്വസിച്ചു രണ്ടുപേരും ഉറക്കത്തിലേക്ക് കടന്നു.
***
"കൗസല്യാ സുപ്രജാ രാമ പൂർവാസന്ധ്യാ പ്രവർത്തതേ |
ഉത്തിഷ്ഠ നരശാർദൂല കർത്തവ്യം ദൈവമാഹ്നികം" വിഷ്ണുകോവിലിലെ സുപ്രഭാതം കേട്ട് പ്രജിത ഉണർന്നു. ദിവസം തുടങ്ങിയതിന്റെയും തന്റെ നടുവിന് വിശ്രമില്ലാതെ പണി ആരംഭിക്കുന്നതിനും വേണ്ടി അവൾ ചാടി എണീച്ച് അടുക്കളയിലേക്ക് പോയി.
അടുപ്പിൽ ചായക്ക് വെള്ളം വെച്ചിട്ട് തന്റെ പകുതിയുള്ള ബ്രഷ്യുമെടുത്തു പല്ല് തേച്ച് വന്നു. പിന്നെ അടുക്കളയിൽ ഒരു യുദ്ധമായിരുന്നു. തന്റെ ഭർത്താവിന് പോകാനുള്ളതിന് രാവിലെ കാപ്പിയും ഉച്ചക്ക് ചോറും പൊതിഞ്ഞു എടുക്കുക എന്നുള്ള പ്രയത്നം.
അതിനിടയിൽ അമ്മുവും അച്ചുവും എണീച്ച് വന്ന് അവരുടെ ചെറിയ സഹായങ്ങൾ നൽകി.
കുളിച്ചൊരുങ്ങി വന്ന് തീൻമേശയിൽ ഇരിക്കുന്ന തന്റെ ഭർത്താവിന് ആഹാരം വിളമ്പി വീണ്ടും അടുക്കളയിൽ തന്നെ ആയിരുന്നു പ്രജിത.
"മക്കളെ... നമുക്ക് ചെറിയ ട്രാവലർ വിളിച്ചാൽ പോരെ... പത്തിരുപതു പേർക്ക് അകത്തല്ലേ കാണു...?" കഴിക്കുന്നതിനിടയിലും മക്കളുടെ ടൂർ പ്ലാൻ ഓർത്തുകൊണ്ട് അശോകൻ ഉറക്കെ അടുക്കളയിൽ നിൽക്കുന്നവരോട് ചോദിച്ചു.
"ഓ അച്ഛാ... നമ്മൾ പിള്ളേരുസെറ്റ് അല്ലേ... പിന്നെ നിങ്ങളും." ഇളയ മകൾ അനുഷ മറുപടി പറഞ്ഞു.
"ദാണ്ടേ അണ്ണാ എന്തായാലും വിളിക്കുമ്പോൾ മറ്റേ നടുക്ക് മാത്രം പാട്ട് ഉള്ളത് മതിയേ... അല്ലെങ്കിൽ പിന്നെ എനിക്ക് തലവേദന എടുത്ത് കിടക്കേണ്ടി വരും." പ്രജിതയും തന്റെ അഭിപ്രായം പറഞ്ഞു.
"ഈ
💬 Comments
View all comments