0%

Chapter Title : കരിയും കനലും [Irul Mashi]

Author : Irul Mashi Read All Parts 168.7K

അമ്മേടെ ഒരു കാര്യം, അടിച്ചു പൊളിക്കാൻ ആയിട്ടാണ് പോണത് തന്ന അപ്പൊ പിന്നെ ഇങ്ങനെ ഓരോന്ന് പറഞ്ഞോളും." അനുഷ പ്രജിതയോടു തന്റെ മുഷിപ്പ് പ്രകടിപ്പിച്ചു.

"എന്നാ നീയൊക്കെ നിന്റെ തന്തേനേം വിളിച്ചോണ്ട് ഒറ്റക്ക് അങ്ങ് പോയാ മതി." പ്രജിത അല്പം കടുപ്പത്തിൽ പറഞ്ഞു.

"മിണ്ടാതിരി അമ്മൂ... അമ്മയില്ലാതെ പിള്ളേരെ ഒന്നും ആരും വിടില്ല. അമ്മക്ക് സൗകര്യം ഉള്ളത് പോലെത്തെ വണ്ടി മതി. അമ്മ പിറകിൽ എങ്ങാനും ഇരുന്നോളും നമുക്ക് മുന്നിൽ നിന്ന് ഡാൻസ് കളിച്ചാൽ മതിയല്ലോ."

അരുണിമ തന്റെ അനിയത്തിയെ താക്കീത് ചെയ്ത് പറഞ്ഞു.

"പിന്നേ... കൊടൈക്കനാൽ ഒക്കെ തമിഴ് അല്ലേ... നമുക്ക് തമിഴ് ഒന്നും അറിയില്ലല്ലോ... രവിസാറിനെ കൂടി വിളിക്കാം അതാകുമ്പോൾ ഭാഷ അറിയുന്ന ഒരാൾ കൂടി ഉള്ളത് നല്ലതല്ലേ..." അശോകൻ യാത്രയുടെ പ്രയോഗികത പറഞ്ഞു.

"അത് ശരിയാണ് അച്ഛാ... സാർ ഇതുപോലെ ഈ പ്രായത്തിലും ടൂർ ഒക്കെ പോയി നടക്കുന്നത് കൊണ്ട് പുള്ളിക്കാരന് ഇതിന്റെ ഒക്കെ ഒരു ഐഡിയ കാണും.

അല്ലെങ്കിൽ റൂം എടുക്കാൻ നേരത്ത് നമുക്ക് എന്തെങ്കിലും ഒക്കെ പറഞ്ഞു പെട്ടുപോയാലോ..." അരുണിമയും ആ പ്രായോഗികത ആലോചിച്ചു കൊണ്ട് പറഞ്ഞു.

"എന്നാൽ ശരി ഞാൻ ഇറങ്ങുന്നു. പ്രജിതേ നീ ഒന്ന് രാവിസാറിനെ വിളിച്ചു കാര്യം പറ. എന്നിട്ട് ഒഴിവ് ഉണ്ടോ പറ്റുമോ എന്നൊക്കെ...

എങ്കിൽ നാളെ അങ്ങ് പോകാം." കഴിച്ചു കൈ കഴുകി കൊണ്ട് അശോകൻ പറഞ്ഞു.

"ഓ ഓ... ചോറ് എടുക്കട്ടെ നിൽക്കീൻ അവിടെ ഓടികളയാതെ." തന്റെ ഭർത്താവ് ഉച്ച ഭക്ഷണം എടുക്കാതെ പോകുമോ എന്ന് ആവലാതിയിൽ അവൾ വെപ്രാളത്തോടെ പൊതിയുമായി

💬 Comments

View all comments