Chapter Title : കരിയും കനലും [Irul Mashi]
ഓടി എത്തി.
"ബ്രഷ് വാങ്ങിച്ചോണ്ട് വരണേ..." പൊതിയും വാങ്ങി കാർ സ്റ്റാർട്ട് ആക്കി പോകുന്ന തന്റെ ഭർത്താവിനോട് പ്രജിത അവസാനമായി പറഞ്ഞു കൊണ്ട് യാത്രയയച്ചു.
രാവിലെ അടുക്കളയിലെ ആദ്യഘട്ടം വിജയകരമായി പൂർത്തിയാക്കിയ പ്രജിത പ്രഭാത ഭക്ഷണം അടുക്കളയിൽ ഇരുന്ന് കഴിച്ചു അല്പം നേരം കൈകഴുകാതെ ഇരുന്ന് ചിന്തകളിൽ മുഴുകി.
പിന്നെ പതിയെ എണീച്ച് കൈകഴുകി അടുക്കള പുറത്തേക്ക് ഒന്നിറങ്ങി. അവൾ ഒന്ന് നെടുവീർപ്പിട്ട് നിന്നപ്പോഴേക്കും അനുഷ ഓടി വന്നു.
"അമ്മാ... നമ്മൾ ജംഗ്ഷനിൽ ഒക്കെ പോയിട്ട് വരാം... നാളത്തേക്ക് കൊണ്ട് പോകാനുള്ള സാധനം ഒക്കെ വാങ്ങിക്കാൻ..." അനുഷ പ്രജിതയുടെ പിറകിൽ നിന്നും വന്നയുടനെ പറഞ്ഞു.
"മ്മ്..." മൂളലിൽ മാത്രം മറുപടി ഒതുക്കി കൊണ്ട് പ്രജിത തിരിഞ്ഞു നോക്കാതെ അങ്ങനെ തന്നെ നിന്നു.
"എന്ത് പറ്റി മാഡം...? ചാടികടിക്കാൻ ഒന്നും വയ്യേ...?" അനുഷ തന്റെ അമ്മയുടെ തണുപ്പൻ പ്രതികരണത്തിനോട് ചോദിച്ചു.
"ദാണ്ടേ ഇത് നോക്കെടീ..." പ്രജിത തണുത്ത സ്വരത്തിൽ പറഞ്ഞു.
അപ്പോഴേക്കും അനുഷ മുന്നിലേക്ക് എത്തി നോക്കി.
"അയ്യോ അമ്മേടെ പട്ടുറോസാ പട്ടുപോയോ...?" അനുഷയും പാവംകൂറി.
"എന്തെടി അവിടെ...?" അരുണിമ ഒരുങ്ങി വന്ന് അവരുടെ ഒപ്പം ചേർന്നു.
"നോക്കേച്ചി... അമ്മേടെ പട്ടുറോസ പട്ടു നിൽക്കുന്നു." അനുഷ മറുപടി പറഞ്ഞു.
"ഇത് വല്ല പന്നിയിരയും മാന്തി കാണും... ഇനി എന്ത് ചെയ്യാനാ... നമുക്ക് കൊടൈക്കനാലിൽ നിന്ന് നല്ലത് വല്ലതും വാങ്ങാം അമ്മാ വിഷമിക്കണ്ട..." അരുണിമ അമ്മയെ ആശ്വസിപ്പിച്ചു.
"എന്നാ നമ്മൾ പോയിട്ട് വരാമേ..." അനുഷ അമ്മോയോട് യാത്ര പറഞ്ഞു രണ്ടുപേരും ഇറങ്ങി.
ഉച്ച ആയിട്ടും പിള്ളേരെ രണ്ടിനേം കാണാത്തത് കൊണ്ട്
💬 Comments
View all comments