0%

Chapter Title : കർമ 2 [ചെകുത്താൻ]

Author : Kambikathakal Read All Parts 200
തുറന്നു തരാൻ പറയണം അത് കാണുമ്പോൾ തന്നെ നിന്റെയൊക്കെ ജീവിതത്തെയും എന്റെ മാർഗ്ഗത്തെയും കുറിച്ച് ഞാൻ എത്രത്തോളം തയ്യാറെടുപ്പ് നടത്തിയിട്ടുണ്ട് എന്ന് നിനക്ക് മനസിലാകും. എന്നിൽ കൂടി അല്ലാതെ നിനക്കൊരിക്കലും എന്നെ കണ്ടെത്താൻ കഴിയില്ല. ഒരുപാട് ആലോചിച്ച കൂട്ടണ്ട സമയം ആകുമ്പോൾ ഞാൻ വരും ഈ ഇരുട്ടിന്റെ മറയില്ലാതെ. പിന്നീടൊരിക്കലും നിന്റെ ജീവിതത്തിൽ ഞാനുണ്ടാകില്ല എന്നാൽ ഞാൻ പോകും മുൻപ് നീ ഈ കട്ടിലിൽ നിന്ന് എണീക്കും അത് ഞാൻ നിനക്ക് തരുന്ന വാക്കാണ്… പിന്നീട് അയാളുടെ ശബ്ദം അവൻ കേട്ടില്ല അപ്പോഴേക്കും അഖില റൂമിൽ തിരിച്ചെത്തി. അയാൾക്ക് എന്തൊക്കെയോ അവളോട് ചോദിക്കണം എന്നുണ്ടായിരുന്നു എങ്കിലും ഭയം എന്ന വികാരം കിച്ചുവിനെ കീഴ്പ്പെടുത്തിയിരുന്നു. രാത്രിയുടെ ഇരുളിനും നിശ്ശബ്ദതയ്ക്കും അപ്പുറം ചീവീടുകളുടെ കരച്ചിൽ കിച്ചുവിന് കേൾക്കാമായിരുന്നു. അവന്റെ മനസ് പ്രക്ഷുബ്ധമായിരുന്നു, അല്ല താൻ എന്താണ് വിചാരിച്ചത് അവൾ എന്നും തന്റേത് മാത്രം ആയിരിക്കുമെന്നോ? ഈ ഒരു അവസ്ഥ താൻ ഒരിക്കൽ പ്രേതീക്ഷിച്ചിരുന്നതല്ലേ? ***************** രാവിലെ എണീട്ടിട്ടും അയാൾക് മനസ്സിൽ ആകെ മരവിപ്പായിരുന്നു. ജീവിതത്തിന്‍റെ നല്ലകാലങ്ങൾ തന്നെ തേടി ഇനിയൊരിക്കലും വരില്ല എന്ന് അയാൾ വിശ്വസിച്ചു . അഖില ജോലിക്ക് പോയിരുന്നു പാർവതി തന്റെ മുറിയിൽ തന്നെ ഇരുന്ന് ഏതോ ബുക്ക്‌ വായിക്കുന്നുണ്ട്, പഴയ സ്വഭാവം ആയിരുന്നേൽ ഇന്ന് ഇവളെയും താൻ പ്രാപിച്ചേനെ. എന്നാൽ താനിന്ന് ഒരുപാട് മാറിയോ. മനുഷ്യരെ വികാരവും വിചാരവുമുള്ള വ്യെക്തികളായി കാണാൻ ഇന്ന് തനിക്ക് കഴിയുന്നുണ്ട് വ്യെക്തി സ്വാതന്ത്ര്യത്തെ ബഹുമാനിക്കാൻ സ്ത്രീ എന്നത് ഭോഗം വസ്തു മാത്രമാണെന്ന ചിന്തയും തന്നിൽ നിന്നും എന്നോ വിട്ടകന്നിരിക്കുന്നു. പാർവതി

💬 Comments

View all comments