Chapter Title : കർമ്മ 5 [Eren Yeager] [Climax]
പോലെ രാക്ഷസ ഗുണം ഉള്ളവരല്ല..അവൻ ചെയ്ത തെറ്റിന് അവരെ ഉപദ്രവിക്കണ്ട എന്നെനിക്ക് തോന്നി... അവനുള്ള ശിക്ഷ... ഇനി ഒറ്റപ്പെടലും വിഷാദവും ആണ്... അത് മതിയെട...അവൻ മാത്രം നരകിക്കുന്നത് എനിക്ക് കണ്ടാൽ മതി....ദേവികയെ സ്വപ്നത്തിൽ ആണെകിൽ പോലും ഞാൻ അത്രയും അപമാനിച്ച കുറ്റബോധമേ എനിക്കുള്ളൂ.. എത്ര മറക്കാൻ ശ്രമിച്ചാലും അവൾ കണ്ട സ്വപ്നം റിയൽ ആയി നടന്നതാണ് എന്ന് തന്നെ അവൾക്ക് തോന്നും..എന്റെ പെണ്ണിനോട് അവൻ ചെയ്തതിനു പകരമാവില്ലെങ്കിലും ഞാൻ അത് അവിടെ നിർത്തുവാണ്
നടക്കുന്ന വഴിക്ക് തിരിഞ്ഞു നോക്കിയ അഭിരാമി കാണുന്നത് അവരെ തൊഴു കയ്യോടെ കരഞ്ഞു കൈ കൂപ്പി നിൽക്കുന്ന ദേവികയെ ആണ്.... ഭദ്രനോടുള്ള സിംപതിയും അവൻ അവരെ ഉദ്രവിക്കാതെ വിട്ടതിനുള്ള നന്ദിയും എല്ലാം അഭിരാമിക്ക് ദേവികയിൽ കാണാൻ പറ്റി.........
എല്ലാവരും വെറുപ്പോടെയും അറപ്പോടെയും നിലത്തു ഇരിക്കുന്ന നിരഞ്ജനെ നോക്കി പുലഭ്യം പറഞ്ഞു കൊണ്ടേ ഇരുന്നു.... ദേവികയും മക്കളും ആ സമയം അവിടെ നിന്നും ഇറങ്ങി പോരാനുള്ള പെട്ടികൾ പാക്ക് ചെയ്തു പുറത്തേക്ക് വന്നു....
ഭർത്താവിന്റെ പാപഭാരം ചുമക്കാൻ എനിക്ക് മടിയില്ല... പക്ഷെ നിങ്ങൾ അന്ന് ചെയ്തത് പാപമല്ല... അതിലും വലിയ ക്രൂരതയാണ്.... അതിനുള്ള ശിക്ഷ ഞാൻ സ്വപ്നത്തിലൂടെ അനുഭവിച്ചു... ഇനി എന്റെ മക്കളെ കൂടെ ഞാൻ അത് കാണാൻ സമ്മതിക്കില്ല.... അത് കൊണ്ടു ഇനി ഞങ്ങളുടെ പിന്നാലെ വരരുത്... ഇന്ന് തീർന്നു നമ്മൾ തമ്മിലുള്ള സകല ബന്ധവും...
ദേഷ്യത്തിലും പുച്ഛത്തോടെയും ഇത്രയും പറഞ്ഞു ദേവിക മക്കളെയും കാറിൽ കയറ്റി.... യാത്ര തിരിച്ചു... ഒന്ന് തിരിഞ്ഞു പോലും നോക്കാതെ മക്കളും അമ്മയോടൊപ്പം ഇറങ്ങി പോകുന്ന കണ്ട്
നിരഞ്ജൻ... ഇരുന്നു വാ വിട്ടു നിലവിളിച്ചു.... ഗസ്റ്റ് ആയി വന്നവർ എല്ലാം അവനെ ഇട്ടിട്ട് പോയി....
എല്ലാം കണ്ട് കരഞ്ഞു കൊണ്ടിരുന്ന നിരഞ്ജൻ ചിരിക്കാനും എന്തോ പിച്ചും പേയും എല്ലാം പറയാനും തുടങ്ങി..സ്വന്തം പേര് പോലും മറന്നു അയ്യാൾ ഭൂതകാലത്തെ തെറ്റിൽ തന്നെ കുടുങ്ങി കിടന്നു... മനോ നില തെറ്റിയ നിരഞ്ജനെ നോക്കി ഒരു പക്ഷെ.. ഭദ്രന്റെ കാമുകിയുടെ ആത്മാവ് നീതി കിട്ടിയ ആശ്വാസത്തിൽ പുഞ്ചിരിക്കുന്നുമുണ്ടാവാം...............
(END)........
💬 Comments
View all comments