0%

Chapter Title : കർമ്മ [Eren Yeager]

Author : Eren Yeager Read All Parts 2.2K

പറയുന്നതെല്ലാം നിങ്ങളുടെ ഈ മകൾ കേട്ടോളും

താനെന്തു കോപ്പാടോ ഈ പറയുന്നേ ഇറങ്ങി പോടാ എന്റെ വീട്ടിൽ നിന്നു ഇല്ലെങ്കിൽ ഞാൻ പോലീസിനെ വിളിക്കാം..നിരഞ്ജൻ അവനെ നോക്കി അലറി..

വേണ്ട സർ.. ഞാൻ പൊക്കോളാം... ഭദ്രൻ സ്വപ്നയെ നോക്കി മോളെ വരു നമുക്ക് പോകാം....

ഞെട്ടി തരിച്ചു നിൽക്കുന്ന നിരഞ്ജനെയും ദേവികയേയും അമ്പരപ്പിച്ചു കൊണ്ട് സ്വപ്ന ഇത് വരെ കാണാത്ത അയ്യാളുടെ ഒപ്പം ഇറങ്ങി നടക്കാൻ റെഡി ആയി ഭദ്രന്റെ അടുത്തേക് നിന്നു....

മോളെ നിനക്കെന്താ വട്ടായോ... അയ്യാൾ വിളിക്കുമ്പോളേക്കും കൂടെ പോകാൻ അകത്തു കേറി പോ.. ദേവിക വന്നു സ്വപ്നയുടെ കൈയിൽ പിടിച്ചു...

നിരഞ്ജൻ വന്നു ഭദ്രന്റെ കുത്തിനു പിടിച്ചു

നീ എന്താടാ എന്റെ മോളെ ചെയ്തത്....

ഭദ്രൻ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.. ശേഷം സ്വപ്നയോടായി ഉത്തരവിട്ടു... മോളെ ഇയ്യാള് വലിയ ശല്യമായി.. ഇവനെ ഒഴിവാക്ക്..

പറഞ്ഞു തീർന്നതും സ്വപ്ന അടുത്തിരുന്ന ചെടിചട്ടി എടുത്ത്.. നിരഞ്ജന്റെ ബാക്കിൽ നിന്നു തലക്ക് ഒരു അടി......

അടി കൊണ്ട വഴി... നിരഞ്ജൻ ബോധം കേട്ട് വീണു... ദേവിക അമ്പരന്ന് പോയി.. അവൾ നിരഞ്ജനെ കുലുക്കി വിളിച്ചു.. നിരഞ്ജൻ പാതി മയക്കത്തിലെന്ന പോലെ എന്തൊക്കെയോ പറഞു അവന്റെ തലയിൽ നിന്നു ചെറുതായി രക്തം വാർന്നോഴുകി.. സ്വന്തം അച്ഛൻ അങ്ങനെ കിടന്നിട്ടും ഒരു വികാരവുമില്ലാതെ സ്വപ്ന ഒരു യന്ത്ര പാവയെ പോലെ നിൽക്കുന്നത് ദേവികയെ കൂടുതൽ ഭയപെടുത്തി..

അവൾ ഭദ്രനോടായി ചോദിച്ചു... ആരാ നിങ്ങൾ എന്താ എൻറെ മോളെ നിങ്ങൾ ചെയ്തത് നിങ്ങൾക്ക് എന്താ വേണ്ടത്... ദേവികയുടെ കണ്ണ് നിറഞ്ഞു

💬 Comments

View all comments