0%

Chapter Title : കർമ്മ [Eren Yeager]

Author : Eren Yeager Read All Parts 2.2K

40 വയസ്സ് തോന്നിക്കുന്ന... ആരോഗ്യവാനായ ഒരുത്തൻ...

ആരാ എന്താ വേണ്ടത്.... നിങ്ങൾ എങ്ങനെയാ അകത്തു കടന്നത്.... സെക്യൂരിറ്റി..... നിരഞ്ജൻ ഉറക്കെ വിളിച്ചു .

പരുക്കൻ ശബ്ദത്തോടെ ആ വഴിപോക്കൻ പറഞ്ഞു ആരെയും വിളിക്കണ്ട. അവർ എല്ലാം നല്ല മയക്കത്തിൽ ആണ്..... ഞാൻ പറയാതെ അവർ എഴുന്നേൽക്കില്ല.. എന്റെ പേര് ഭദ്രൻ.. വീര ഭദ്രൻ... എനിക്ക് നിങ്ങളോട് അല്പം സംസാരിക്കാനുണ്ട് അത് കഴിഞ്ഞാൽ ഞാൻ പൊക്കോളാം.....

പാതി രാത്രിക്ക് വീട്ടിൽ വന്നു കേറി താൻ എന്താ ഷോ ഇറക്കുവാണോ ഇറങ്ങി പോടാ... നിരഞ്ജൻ ഒച്ചയുണ്ടാക്കി..

അപ്പോളേക്കും ദേവികയും സ്വപ്നയും പുറത്തേക്കിറങ്ങി വന്നു.. അഭി ഇപ്പോളും റൂമിൽ ഹെഡ് സെറ്റ് കുത്തി ഗെയിം കളിച്ചു കൊണ്ടിരിക്കുവായിരുന്നു...

സ്വപ്ന : എന്താ പപ്പാ.... ആരാ ഇത്

അവൾ പേടിയോടെ ദേവികയുടെ കൈയിൽ അമർത്തി കൊണ്ട് ചോദിച്ചു...

ഒന്നുമില്ല മോളെ വട്ടൻ ആണെന്ന് തോന്നുന്നു... നിങ്ങൾ അകത്തേക്ക് പൊക്കോ... നിരഞ്ജൻ അവരെ തള്ളി അകത്തേക്ക് കേറ്റി വാതിൽ അടക്കാനായി നിന്നു....

ഇത് കണ്ടു ഭദ്രന്റെ മുഖം ആകെ മാറി. നിങ്ങൾക്കിപ്പോളും മനുഷ്യന്റെ വില അറിയില്ല... നിങ്ങൾ നിങ്ങളുടെ കാര്യം മാത്രമാണ് എപ്പോളും നോക്കുന്നതല്ലേ...

ഇത്രയും പറഞ്ഞു.. അയ്യാൾ ഇതുവരെ കേൾക്കാത്ത ഭാഷയിൽ കണ്ണുകൾ അടച്ചു എന്തൊക്കെയോ ഉരുവിടുന്നു... ഇതുവരെ ഇല്ലാത്ത ഒരു കാറ്റും ഇടിവെട്ടും അന്തരീക്ഷത്തിൽ ഉണ്ടാകുന്നു... ഞെട്ടലോടെ നിരഞ്ജനും കുടുംബവും പകച്ചു നിൽക്കുമ്പോൾ ഭദ്രൻ കണ്ണ് തുറന്നു അവരെ നോക്കി.... അന്തരീക്ഷം പിന്നെയും ശാന്തമായി....

ഭദ്രൻ : ഇനി നിങ്ങൾ എന്റെ വാക്കുകൾ കേൾക്കാൻ എന്റെ പിന്നാലെ വരും ഇല്ലെങ്കിൽ ഞാൻ

💬 Comments

View all comments