0%

Chapter Title : കർമ്മഫലം 4 [നീരജ് K ലാൽ]

Author : Kambikathakal Read All Parts 889

വയ്യയ്ക നോക്കണ്ട നമുക്ക് ഒരു 10 മിനിറ്റിൽ പോകാം...."

ഞാൻ ഇപ്പൊ വരാം എന്ന് പറഞ്ഞു പുറത്തിറങ്ങി നേരെ ചേച്ചിയുടെ അടുത്തേക്ക് പോയി....

എനിക്ക് ഏറ്റവും ഇഷ്ടമുള്ള സെറ്റ് സാരി ബോർഡറും ബ്ലൗസും മെറൂൺ.... വലിയൊരു  പൊട്ടും ധരിച്ചിട്ടുണ്ട് രാവിലെ വന്നപ്പോൾ നെറ്റിയിൽ ധരിച്ചിരുന്ന സിന്ദൂരരേഖ ഇപ്പോൾ കാണുന്നില്ല.... ലിപ്സ്റ്റിക്കും ഇട്ടിട്ടുണ്ട് മുടി അഴിച്ചിട്ട് മുല്ലപ്പൂവും വെച്ചിട്ടുണ്ട്.... ഒറ്റനോട്ടത്തിൽ ഒരു കല്യാണ പെണ്ണ്....

എനിക്ക് അത് കണ്ടപ്പോ സഹിച്ചില്ല... എൻ്റെ ഉള്ളിൽ നീറി പുകയുകയാണ്....

"എന്തായി പുള്ളി വന്നോ....????"

"മ്മ്മ്മ്മ്...."

"എടാ എനിക്കിപ്പോ വല്ലാത്ത ടെൻഷൻ....  ആകെ പേടിയാകുന്നു...."

എനിക്ക് വന്ന ദേഷ്യം എൻറെ കണ്ണുകളിൽ കണ്ട അവൾ പിന്നെ ഒന്നും മിണ്ടിയില്ല....

"പോ.... പോയി നിൻ്റെ ആഗ്രഹം തീർക്ക്....."

ഞാൻ അവളെ നോക്കാതെ പറഞ്ഞു....

"അവസാനമായി പറയുകയാണ് ഇത് നിങ്ങളുടെ ആദ്യത്തേതും അവസാനത്തേതും ആയിട്ടുള്ള കൂടിക്കാഴ്ചയായിരിക്കണം..... അല്ല ഇത് കഴിഞ്ഞു ഈ റിലേഷൻ തുടരാൻ ആണ് നിൻ്റെ പ്ലാൻ എങ്കിൽ രണ്ടിനെയും ഞാൻ വച്ചേക്കില്ല....."

"എന്താ മോനെ എന്നെ നിനക്ക് വിശ്വാസമില്ലേ....."

"കൂടുതലൊന്നും ചിന്തിക്കേണ്ട...."

അവള് എന്നെ കെട്ടിപിടിച്ചു ഒരു ഉമ്മാ തന്നു ... നിർവികാരതയോടെ ഞാൻ അത് ഏറ്റു വാങ്ങി....

അവള് ഓരോ അടിവച്ച് നീങ്ങുമ്പോഴും എൻറെ ഹൃദയത്തിൽ നിന്ന് അവൾ അകലുന്നത് പോലെ തോന്നി....

അവള് പുറത്തിറങ്ങി വാതിൽ അടച്ചു.... ഞാൻ പൊട്ടി കരഞ്ഞു പോയി.... ഇതിന് മുൻപ് ഇത്രയും കരഞ്ഞിട്ടുള്ളത് ഞാൻ ആദ്യം സ്നേഹിച്ച പെണ്ണിൻറെ കല്യാണ ദിവസമാണ്.... ഒരുപക്ഷേ അതിനെക്കാളേറെ ഞാനിപ്പോൾ ദുഃഖിക്കുന്നുണ്ട്... മനസ്സിൽ ഒരു നൂറു ചോദ്യങ്ങൾ... അവള്

💬 Comments

View all comments