0%

Chapter Title : കർമ്മഫലം [ഏകൻ] [Edited version]

Author : VaSco Read All Parts 4.1K

കൊടുത്തില്ല.. കുഞ്ഞു പോലും കരഞ്ഞില്ല….. ഒരു പക്ഷെ കുഞ്ഞു അന്നമോൾ ഉറങ്ങുകയായിരിക്കും.

അടക്കം കഴിഞ്ഞു എല്ലാവരും പിരിയുമ്പോൾ വൈകുന്നേരം ആയിരുന്നു.

വീട്ടിൽ ജോപ്പനും ആൻസിയും അന്നമോളും മാത്രം. രാത്രിവരെ ആരും പരസ്പരം ഒന്നും മിണ്ടിയില്ല..

ഒടുവിൽ ജോപ്പൻ എഴുനേറ്റ് കഞ്ഞിയും ചമ്മന്തിയും പയറുതോരനും ഉണ്ടാക്കി. അതും എടുത്തു ആൻസിയുടെ റൂമിൽ പോയി….

അന്നമോൾ കട്ടിലിൽ കിടന്ന് ഉറങ്ങുന്നു.. ആൻസി കട്ടിലിൽ മുട് മടക്കി അതിൽ തല വെച്ച് അന്നമോളെ നോക്കി ഇരിക്കുകയായിരുന്നു.

“മോളെ…. ആൻസി.. ആൻസി മോളെ..” ജോപ്പൻ വിളിച്ചു.

അവൾ തിരിഞ്ഞു നോക്കുക പോലും ചെയ്തില്ല.

ജോപ്പൻ കഞ്ഞി അവിടെ വെച്ച് കട്ടിലിൽ ഇരുന്നു. എന്നിട്ട് പറഞ്ഞു

“മോളെ ആൻസി . മോള് ഒന്നും കഴിച്ചില്ലല്ലോ . ഈ കഞ്ഞി എങ്കിലും എടുത്തു കുടിക്ക് അന്നമോൾക്ക് എന്തേലും കൊടുത്തു കുറച്ചു സമയം ഉറങ്ങാൻ നോക്ക്.. പോകേണ്ടവർ പോയി നമുക്ക് എന്ത് ചെയ്യാൻപറ്റും മോളെ.….. അന്നമോളെ കുറച്ചു ഓർത്തെങ്കിലും മോള് ഈ കഞ്ഞി കുടിക്ക്.” ജോപ്പൻ അങ്ങനെ പറയുമ്പോഴും ആ ദുഃഖം മുഴുവൻ ആ വാക്കുകളിൽ ഉണ്ടായിരുന്നു.

ആൻസി ജോപ്പനെ ഒന്ന് നോക്കി പിന്നെ ദേഷ്യത്തോടെ മുഖം തിരിച്ചുകളഞ്ഞു…

“അപ്പനറിയാം മോൾക്ക് അപ്പനോട് വെറുപ്പാണെന്ന്.. അപ്പനെന്ത് തെറ്റ് ചെയ്തിട്ടാ മോള് ഇങ്ങനെ അപ്പനോട് പെരുമാറുന്നത് എന്ന് അപ്പനറിയില്ല. അപ്പനറിഞ്ഞോ അറിയാതെയോ മോളോട് എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടേൽ അപ്പൻ മോളോട് ക്ഷമ ചോദിക്കാം.. മോളുടെ അമ്മച്ചിയെ വിവാഹം കഴിച്ചതാണോ അപ്പൻ ചെയ്ത തെറ്റ്.

മോൾക്ക് അറിയോ അപ്പന്റെ കാര്യം? അപ്പന്റെ ജീവിതം.

അപ്പൻ വളർന്നത് ഒരു അനാഥാലയത്തിൽ ആണ്.

💬 Comments

View all comments