Chapter Title : കർമ്മഫലം [ഏകൻ] [Edited version]
നിന്റെ കൂടെ? എന്നിട്ടും നീ എന്തിനാ എന്നെ കൂട്ടാതെ പോയത്.? നീ അല്ലാതെ എനിക്ക് ആരാ ഉള്ളത്….. നീ നമ്മുടെ മോളെയും കുഞ്ഞിനേയും ഓർത്തായിരുന്നോ? ചാർളിക്ക് പകരം ഞാൻ വരുമായിരുന്നാലോ? നിന്റെ കൂടെ.. ആലീസേ... ആലീസേ... എന്റെ ആലീസേ.. "
“ജോപ്പ നീ ഇങ്ങനെ കരയല്ലേ? നീ ഇങ്ങനെ കരഞ്ഞാൽ എങ്ങനാ ജോപ്പാ ”
“അച്ചോ!! ഞാൻ ഇത് എങ്ങനെ സഹിക്കും അച്ചോ?? …. ഞാൻ ആ പാവം മോളോട് എന്ത് പറയും അച്ചോ.? എന്റെ മോള് ഇത് എങ്ങനെ സഹിക്കും അച്ചോ ? അവളെ എങ്ങനെ സമാധാനിപ്പിക്കും.? "
"എല്ലാം കർമ്മ ഫലം ആണ് ജോപ്പാ കർമ്മഫലം . സഹിക്കുകയെ മനുഷ്യന് കഴിയു.. പ്രാർത്ഥിക്കു അതേ വഴിയുള്ളൂ.. അവരുടെ ആത്മാവിന് നിത്യശാന്തി കിട്ടാൻ പ്രാർത്ഥിക്കുക.. അല്ലാതെ വെറും മനുഷ്യരായ നമുക്ക് എന്ത് ചെയ്യാൻ പറ്റും." അങ്ങനെയൊക്കെ അച്ഛൻ പറഞ്ഞു ജോപ്പനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
ജോപ്പൻ തളർന്നു വീണു..എല്ലാവരും ചേർന്ന് ജോപ്പനെ പിടിച്ചു. ഒരു സ്ഥലത്തു മാറ്റി ഇരുത്തി.
ഇതെല്ലാം ആൻസി കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അവൾ ഒന്ന് കരയുക പോലും ചെയ്യാതെ അന്നമോളെയും ചേർത്ത് പിടിച്ചു ഇരിക്കുകയായിരുന്നു.
ആരൊക്കെ കുഞ്ഞിനെ എടുക്കാൻ നോക്കിയിട്ടും അവൾ കുഞ്ഞിനെ കൊടുത്തില്ല. തന്റെ മാറോട് ചേർത്ത് പിടിച്ചു.
ഒടുക്കം ആലീസിന്റെയും ചാർളിയുടേയും ബോഡി പളിപ്പറമ്പിലേക്ക് എടുക്കുമ്പോൾ പോലും ആൻസി കരഞ്ഞില്ല. എന്നാൽ അന്ത്യ ചുംബനം നൽകുമ്പോൾ അവൾ പൊട്ടി കരഞ്ഞു.. അവളെ പിടിക്കാൻ നോക്കിയ ജോപ്പനെ പോലും തട്ടി തെറിപ്പിച്ചുകൊണ്ട് അവൾ കരഞ്ഞു അപ്പോഴേക്കും കുഞ്ഞിനെ ആർക്കും അവൾ വിട്ട്
💬 Comments
View all comments