Chapter Title : കർമ്മഫലം [ഏകൻ] [Edited version]
ആലീസിനോട്
” ആലീസേ…. കുറച്ചു ദൂരെ നമ്മുടെ പള്ളിവക ധ്യാനം നടക്കുന്നുണ്ട്. അച്ഛൻ കൂടെ പോകാൻ പറഞ്ഞു.. ഞാൻ പോയാലോ..? “”
ആലിസ് കരഞ്ഞുകൊണ്ട് ജോപ്പനെ കെട്ടിപിടിച്ചു.
“അച്ചായന് ശരിക്കും വേദന ഉണ്ട് അല്ലേ? മോളുടെ പെരുമാറ്റത്തിൽ.? അവളെന്താ ഇങ്ങനെ അച്ചായനോട് പെരുമാറുന്നത് ….. എനിക്ക് അറിയില്ല അച്ചായാ…..
അച്ചായൻ എന്തായാലും ധ്യാനത്തിന് പോയി വാ.
അച്ചായൻ ധ്യാനം കഴിഞ്ഞു വരുമ്പോൾ എല്ലാം ശരി ആകും…. അച്ചായൻ പോയി വാ ”
അങ്ങനെ ജോപ്പൻ ധ്യാനത്തിന് പോയി.
ആൻസിയുടെ മനസ്സ് മാറാൻ ജോപ്പൻ നന്നായി പ്രാർത്ഥിച്ചു. സമയം കിട്ടുമ്പോൾ ആലീസിനെ വിളിച്ചു സംസാരിച്ചു.
അങ്ങനെ ധ്യാനത്തിന്റെ നാലാം ദിവസം ജോപ്പന് ഒരു ഫോൺ വന്നു . കൂടെയുള്ള അച്ഛൻ ആണ് ഫോൺ എടുത്തത്. അവർ പറഞ്ഞത് കേട്ട് അച്ഛൻ ഞെട്ടി. പിന്നെ ആ വിവരം അച്ഛൻ ജോപ്പനോട് പറഞ്ഞു. അത് കേട്ട് ജോപ്പൻ താഴെ വീണു പോയി..
പള്ളിയിലേക്ക് പോകുന്ന വഴിയിൽ കാർ അപകടത്തിൽപെട്ട് ആലീസും ചാർലിയും മരണപ്പെട്ടിരിക്കുന്നു… അതായിരുന്നു വിളിച്ചയാൾ പറഞ്ഞ വിവരം.
ജോപ്പനും അച്ഛനും വേഗം നാട്ടിലേക്ക് തിരിച്ചു. പോകുന്ന വഴിയിൽ ഉടനീളം ജോപ്പൻ ആലീസിന്റെ പേര് പറഞ്ഞു കരഞ്ഞു.
ജോപ്പൻ അവിടെ എത്തുമ്പോൾ കാണുന്നത്. വെള്ളയിൽ പൊതിഞ്ഞ ആലീസിനെയും ചാർലിയെയും ആണ്..
അത് കണ്ടു ജോപ്പൻ തകർന്നു പിന്നെ ജോപ്പൻ പൊട്ടി കരഞ്ഞു പോയി.
“ആലിസേ.. എന്റെ ആലിസ് .. എന്തിനാടി എന്നെ തനിച്ചാക്കി നീ പോയത്…??? നീ എന്തിനാ പോകുമ്പോ ആ പാവം ചാർളിയെ കൂടെ കൂട്ടിയത്? .. ഞാൻ വരുമായിരുന്നിലെ
💬 Comments
View all comments