0%

Chapter Title : കർമ്മഫലം [ഏകൻ] [Edited version]

Author : VaSco Read All Parts 4.1K

അന്നുമുതൽ ആൻസി ജോപ്പനെ വെറുപ്പോടെ ആണ് കണ്ടത്.. പലപ്പോഴും ജോപ്പനെ ആൻസി അപമാനിച്ചു. കുഞ്ഞിനെ ഒന്ന് തൊടാൻ പോലും ജോപ്പനെ ആൻസി അനുവദിച്ചില്ല.

"അച്ചായാ വാ ഭക്ഷണം കഴിക്കാം.."

ആലീസ് ജോപ്പനെ വിളിച്ചു.

"വേണ്ടടി.. ഞാൻ പിന്നെ കഴിച്ചോളാം.. എന്തിനാ വെറുതെ മോളെ ദേഷ്യം പിടിപ്പിക്കുന്നത്.."

"അങ്ങനെ ആയാൽ ശരിയാവില്ലല്ലോ.. അത് അവളുടെ അഹങ്കാരം അല്ലേ.. അച്ചായൻ ഇപ്പോൾ അവളുടെ അപ്പൻ അല്ലെ ? അച്ചായൻ വന്നേ.."

ആലീസ് ജോപ്പനെയും കൂട്ടി ഡൈനിങ് ഹാളിൽ ചെന്നു.

" ഇയാളെ എന്തിനാ ഇപ്പോൾ ഇങ്ങോട്ട് വിളിച്ചത്.? " ആൻസി ചോദിച്ചു.

" ഇയാളോ? അങ്ങനെ പറയരുത് ഇത് മോളുടെ അപ്പനാണ്.. അമ്മച്ചിയുടെ ഭർത്താവാണ്. അപ്പോൾ മോള് അപ്പാ എന്ന് വിളിക്കണം. "

" അമ്മച്ചിക്ക് ഇയാൾ ഭർത്താവായിരിക്കും . എന്ന് വെച്ച് എനിക്ക് അപ്പൻ ആവുന്നില്ല. എന്റെ അപ്പന്റെ പേര് വർഗീസ് എന്നാണ്. അതുകൊണ്ട് ഇയാളുടെ ഒരുമിച്ച് ഈ ആൻസി ഭക്ഷണം കഴിക്കില്ല. ഇയാളോട് എഴുനേറ്റ് പോകാൻ പറയുന്നോ? അതോ ഞാൻ എഴുന്നേറ്റ് പോണോ? "

" മോള് പോണ്ട. അപ്പൻ പൊയ്ക്കോളാം. മോള് ഭക്ഷണം കഴിച്ചോ. മോള് വെറുതെ അമ്മച്ചിയോട് ദേഷ്യം പിടിക്കേണ്ട "

"എന്നെ മോളെ എന്നൊന്നും വിളിക്കണ്ട. അങ്ങനെ വിളിക്കാൻ നിങ്ങൾക്ക് യാതൊരു അവകാശവും അധികാരവും ഇല്ല. "

അതൊക്കെ കേട്ട് ജോപ്പന് സങ്കടം ആയി.

ആലീസ് തടയാൻ ശ്രമിച്ചെങ്കിലും ജോപ്പൻ എഴുന്നേറ്റ് പോയി.

ഇത് ജോപ്പനും ആലീസിനും വേദന ഉണ്ടാക്കി. ഇതിൽ ഏറ്റവും കൂടുതൽ വേദനിച്ചത് ആലീസ് ആയിരുന്നു.

ഒരു ദിവസം ജോപ്പൻ

💬 Comments

View all comments