0%

Chapter Title : കർമ്മഫലം [ഏകൻ] [Edited version]

Author : VaSco Read All Parts 4.1K

വാങ്ങി വരാം. ”

അതും പറഞ്ഞു ജോപ്പൻ പുറത്തേക്ക്

പോകാൻ നോക്കിയപ്പോൾ പറഞ്ഞു.

"എന്തെങ്കിലും കഴിച്ചിട്ട് പോയാൽ മതി.."

“ഡാ ആരാ അകത്തുള്ളെ ഈ ചെക്കന് ചോറ് കൊടുത്തേ” പിന്നെ അകത്തേക്ക് നോക്കി മുതലാളി വിളിച്ചു പറഞ്ഞു.

അന്ന് അവിടെ നിന്നും വിശപ്പ് മാറ്റിയ ജോപ്പൻ പിന്നെ അവിടത്തെ ആളായി..

ആദ്യം എച്ചിൽ പാത്രം എടുക്കാനും കഴുകാനും. പിന്നെ വെള്ളം കൊടുക്കാൻ. ഭക്ഷണം വിളമ്പാൻ അങ്ങനെ ആ ഹോട്ടലിലെ എല്ലാ പണികളും ചെയ്തു. ആ ഹോട്ടലിൽ തന്നെ ആണ് ജോപ്പന്റെ താമസവും ഉറക്കവും.

അങ്ങനെ ഉള്ള ഒരു ദിവസം

“അച്ചായാ (അലക്സ് ) പണ്ടാരി വന്നിട്ടില്ല.. അറിയാലോ സേവ്യർ സാർ അമ്പത് പേരുടെ ഫുഡ്‌ ആണ് ഓർഡർ തന്നത്.. അതും പോർക്കു ഫ്രൈ നിർബന്ധം ആണ്.” അവിടെയുള്ള ഒരു പണിക്കാരൻ പറഞ്ഞു.

“എന്താടാ… ആ നാറി വരാതെ. ? അവന് ഇവിടെ എന്തിന്റെ കുറവാണ്? "

"കൂലിയുടെ കുറവ്.. അതിന് പറഞ്ഞ

കൂലി കൊടുക്കണം?

"അപ്പോൾ ഇത്രയും നാൾ പിന്നെ ഉണ്ടായാണോ ആ തെണ്ടിക്ക് കൊടുത്തത്.. കിട്ടുന്നതിന് അനുസരിച്ചല്ലേ കൊടുക്കാൻ പറ്റു."

"കിട്ടുന്നതിൽ പകുതിയും ഷാപ്പിൽ കൊടുത്താൽ ഇങ്ങനെ ഇരിക്കും. "

“ങേ! ആ…. അതിന് ഞാൻ ഇപ്പോൾ എന്താ വേണം എന്നാ നീ പറഞ്ഞു വരുന്നേ?”

“വേറെ എവിടെയേലും പറഞ്ഞു ആ ഓർഡർ ശരി ആകണം. അല്ലെങ്കിൽ പ്രശ്നം ആകും. "

“അച്ചായാ ഞാൻ ശ്രമിച്ചു നോക്കട്ടെ ” ജോപ്പൻ ചോദിച്ചു.

“ഏ!!! നീയോ ” പോടാ അവിടുന്ന് നിനക്ക് പറഞ്ഞിട്ടുള്ള പണി അല്ല ഇത്.

💬 Comments

View all comments