Chapter Title : കർമ്മഫലം [ഏകൻ] [Edited version]
ഇന്നലെ പാത്രം കഴുക്കാൻ വന്ന നിനക്ക് എന്തറിയാം.” പണിക്കാരൻ പറഞ്ഞു.
“നിനക്ക് ആകുമോടാ. ഈ പറഞ്ഞ സാധനം ഉണ്ടാക്കാൻ. ” അച്ചായൻ ചോദിച്ചു..
“ആകും അച്ചായാ.” ജോപ്പൻ പറഞ്ഞു.
" എന്നാ നീ ചെയ്‌തോ .. ഇതിൽ നീ ജയിച്ചാൽ നാളെ മുതൽ നീ ഈ ഹോട്ടൽ നടത്തും. അല്ലെങ്കിൽ ഇന്ന് ഈ ഹോട്ടൽ പൂട്ടും. ”
" നമ്മൾ ജയിക്കും അച്ചായാ.. അച്ചായനും കർത്താവും കൂടെ ഉണ്ടങ്കിൽ ഇതിൽ ഞാൻ ജയിക്കും. "
അതും പറഞ്ഞു ജോപ്പൻ അടുക്കളയിൽ പോയി. അനാഥാലയത്തിലെ അടുക്കളയിൽ നിന്ന് പഠിച്ചതും. ജോപ്പന്റെ കഴിവും ചേർത്ത് അന്ന് ആ ഓർഡർ നല്ല ഭംഗിയായി ചെയ്തു കൊടുത്തു.
ജോപ്പനെ പിടിച്ചു അച്ചായൻ മേശയുടെ അടുത്ത് ഇരുത്തി. എന്നിട്ട് പറഞ്ഞു.
"എന്നിട്ട് പറഞ്ഞു.. നീയാണ് ഇന്ന് മുതൽ ഈ ഹോട്ടൽ നടത്തുന്നത്.."
എന്നാൽ ജോപ്പൻ അച്ചായനെ തടഞ്ഞു.. എന്നിട്ട് പറഞ്ഞു.
"അച്ചായൻ തന്നെ നടത്തിയാൽ മതി. ഞാൻ എന്നും അച്ചായന്റെ കൂടെ ഉണ്ടാകും. വിശന്നു തളർന്ന എനിക്ക് ഭക്ഷണം തന്നത് അച്ചായൻ ആണ്. ഞാൻ നന്ദികേട് കാട്ടില്ല"
ജോപ്പൻ വീണ്ടും പഴയ പോലെ ജോലി നോക്കി എന്നലും പണ്ടാരി പണിയും ജോപ്പൻ നോക്കി.
ഒരുദിവസം. രാവിലെ കട തുറന്നിട്ടും അച്ചായനെ കാണാത്തപ്പോൾ തിരക്കി ചെന്ന ജോപ്പൻ കാണുന്നത് നിലത്തു വീണു കിടക്കുന്ന അച്ചായനെ ആണ്. ജോപ്പൻ വേഗം വണ്ടി വിളിച്ചു അച്ചായനെ ഹോസ്പിറ്റലിൽ എത്തിച്ചത്കൊണ്ട് ജീവൻ തിരിച്ചു കിട്ടി .
വൈകുന്നേരം കട അടച്ചു രാത്രിയിൽ ജോപ്പൻ അച്ചായന് കൂട്ട്കിടക്കാൻ ഹോസ്പിറ്റലിൽ പോകും. ഹോസ്പിറ്റലിൽ
💬 Comments
View all comments