Chapter Title : കർമ്മഫലം [ഏകൻ] [Edited version]
മതി. "
"അവളുടെ മനസ്സ് പൂർണ്ണമായും മാറിയിട്ടേ ഞങ്ങൾ ഇനി തിരിച്ചു വരൂ അച്ചോ.. അല്ലെങ്കിൽ എനിക്ക് എന്റെ മോളേയും നഷ്ട്ടമാകും. "
വഴിചിലവിനും മറ്റു ആവശ്യങ്ങൾക്കും വേണ്ട പണം. അങ്ങനെ പണം മാത്രം എടുത്തു ബാക്കി എല്ലാം ഉപേക്ഷിച്ചു. യാത്ര തുടങ്ങി. ജോപ്പന്റെ കാറിൽ തന്നെയാണ് യാത്ര പോയത്.
എവിടേക്ക് എന്നറിയാത്ത യാത്ര. എത്ര നാളിലേക്ക് എന്നറിയാത്ത യാത്ര.. ആരുമായും ബന്ധപെടാൻ ഉള്ള ഒന്നും കരുത്താതെ എന്ന് തിരിച്ചു വരും എന്നറിയാത്ത. തിരിച്ചു വരുമോ എന്നറിയാത്ത യാത്ര.
ആൻസിയോ ജോപ്പനോ കുറെ സമയം ഒന്നും മിണ്ടിയില്ല.
ഒടുവിൽ
“മോളെ വിശക്കുന്നില്ലേ? നമുക്ക് എന്തെങ്കിലും കഴിച്ചാലോ?”
“എനിക്ക് ഒന്നും വേണ്ട അപ്പാ … അപ്പന് വേണേൽ കഴിച്ചോ അപ്പാ.”
“മോള് കഴിക്കാതെ അപ്പൻ ഏതെങ്കിലും കഴിക്കുമോ മോളെ?”
“എനിക്ക് ഒന്നും വേണ്ടായിട്ടാ അപ്പാ "
"മോൾക്ക് വേണ്ടങ്കിൽ അപ്പനും വേണ്ട."
" അപ്പാ എനിക്ക് ഒന്ന് ടോയ്‌ലറ്റിൽ പോകണമായിരുന്നു. എവിടേലും വണ്ടി ഒന്ന് നിർത്താമോ? "
“അടുത്തു തന്നെ ഒരു പമ്പ് ഉണ്ട് പെട്രോൾ അവിടെ നിർത്താം." ”
ജോപ്പൻ കാർ സ്പീഡിൽ വിട്ട് വേഗം പമ്പ് എത്തി. ആൻസി വേഗം ടോയ്‌ലറ്റിൽ പോയി. കുറച്ചു കഴിഞ്ഞ് വന്നു വീണ്ടും കാറിൽ കയറി…
ഇപ്പോൾ രണ്ടോ മൂന്നോ ദിവസം ആയി യാത്ര തുടങ്ങിയിട്ട്. ക്ഷീണം തോന്നുമ്പോൾ നിർത്തും. ഉറക്കം വരുമ്പോഴും നിർത്തും പെട്രോൾ അടിക്കാനും നിർത്തും… വിശപ്പിന് എന്തെങ്കിലും കഴിച്ചു എന്ന് വരുത്തും. ഏതെങ്കിലും പള്ളി കണ്ടാൽ അവിടെ കയറും. കുറേസമയം അവിടെയിരിക്കും. പിന്നെയും യാത്ര തുടരും.
💬 Comments
View all comments