0%

Chapter Title : കർമ്മഫലം [ഏകൻ] [Edited version]

Author : VaSco Read All Parts 4.1K

ഇല്ലാതെ ആ ചടങ്ങും അങ്ങനെ കഴിഞ്ഞു.

ആൻസിയും ജോപ്പനും മാത്രം ആ വലിയ വീട്ടിൽ തനിച്ചായി.

ആൻസി ഒന്നും മിണ്ടാതെ ആയി. ജോപ്പൻ നിർബന്ധിച്ചാൽ എന്തെങ്കിലും കഴിച്ചു എന്ന് വരുത്തും. കുളിക്കും. കിടക്കും. കരയുകയോ ചിരിക്കുകയോ ഇല്ല. ജോപ്പൻ ആൻസി കിടക്കുന്ന കാട്ടിലിനു താഴെ ഒരു പായ മാത്രം വിരിച്ചു കിടക്കും.

ആൻസി എന്തെങ്കിലും ചെയ്താലോ എന്ന പേടി ആണ് ജോപ്പന്. അവളെ എങ്കിലും രക്ഷിക്കണം. .

ജോപ്പൻ രാവിലെ എഴുന്നേൽക്കും.. കഴിക്കാനുള്ളത് എന്തെങ്കിലും ഉണ്ടാക്കും.. ആൻസിയെ വിളിച്ചു എഴുനേൽപ്പിക്കും കുളിക്കാൻ ചൂട് വെള്ളം കൊണ്ടുപോയി കൊടുക്കും.. അവളുടെ ഡ്രസ്സ്‌ എല്ലാം എടുത്ത് നനച്ചിട്ടും . വീട് മുഴുവൻ വൃത്തി ആകും. ജോപ്പൻ പുറത്തൊന്നും പോകാറേ ഇല്ല. ഏത് നേരവും ആൻസിക്ക്‌ അരികിൽ തന്നെ ഉണ്ടാകും.

അങ്ങനെ പിന്നേയും കുറച്ചു മാസങ്ങൾ കടന്നുപോയി ഒരുദിവസം ആൻസി പറഞ്ഞു.

“അപ്പാ നമുക്ക് ഈ നാട്ടിൽ നിന്നും എവിടേക്കെങ്കിലും പോയാലോ… ഇവിടെ ഇനി വയ്യ.. ഇനിയും ഇവിടെ നിന്നാൽ എനിക്ക് ഭ്രാന്ത് പിടിക്കും.”

“പോകാം മോളെ നമുക്ക് പോകാം.”

ജോപ്പനും അതാണ് നല്ലത് എന്ന് തോന്നി. ജോപ്പനും കുറച്ചു ദിവസമായി ഈ കാര്യത്തെ കുറച്ചു ആലോചിക്കുന്നു. ഒരു മാറ്റം ആൻസിക്ക് ആവശ്യം ആണ്. അത് പോലെ തനിക്കും.

ജോപ്പൻ പള്ളിയിൽ പോയി അച്ഛനെ കണ്ട് കാര്യം പറഞ്ഞു..

അച്ഛനും അതാണ് നല്ലത് എന്ന് തോന്നി. അച്ഛൻ പറഞ്ഞു.

"അതാണ് നല്ലത് ജോപ്പാ.. ഒരു യാത്രയൊക്കെ ആകുമ്പോൾ മനസ്സ് ഒന്ന് ശാന്തമാകും.. കുറച്ചു ദിവസം എവിടെയെങ്കിലും കഴിഞ്ഞിട്ട് പതിയെ തിരിച്ചു വന്നാൽ

💬 Comments

View all comments