0%

Chapter Title : കർമ്മഫലം [ഏകൻ] [Edited version]

Author : VaSco Read All Parts 4.1K

കൂട്ടി വീട്ടിലേക്ക് പൊയ്ക്കോളൂ. ഇവിടുത്തെ കാര്യം ഞങ്ങൾ നോക്കിക്കോളാം " അച്ഛൻ പറഞ്ഞു. ജോപ്പൻ ആൻസിയുടെ അടുത്ത് പോയി..

“മോളെ വാ നമുക്ക് വീട്ടിൽ പോകാം ”

“വീട്ടിൽ പോകാനോ? അപ്പൻ എന്താ ഈ പറയുന്നേ.? എന്റെ മോൾ എവിടെ അവൾക്ക് എന്താ പറ്റിയത്. അവളില്ലാതെ ഞാൻ എങ്ങോട്ടും വരുന്നില്ല. ”

“വാ മോളെ … വാ അന്ന മോൾക്ക് ഒന്നും ഇല്ല. മോള് വാ നമുക്ക് വീട്ടിൽ പോകാം. "

"ഇല്ല. അപ്പാ എന്റെ മോൾ ഇല്ലാതെ ഞാൻ വരില്ല അപ്പാ. എന്റെ മോൾക്ക് എന്താ പറ്റിയത്.? എനിക്ക് എന്റെ മോളെ കാണണം. "

” മോള് എല്ലാം സഹിക്കണം.. നമ്മുടെ മോള് പോയി… നമ്മളെ വിട്ട് പോയി. ” ആൻസിയെ കെട്ടിപിടിച്ചാണ് ജോപ്പൻ അത് പറഞ്ഞത്.

"അപ്പാ ….. അപ്പനെന്താ പറഞ്ഞത്… എന്റെ മോള്… എന്റെ മോള്.." അതും പറഞ്ഞു ആൻസി ബോധംകെട്ടു വീണു.

ആശുപത്രിയിൽ തന്നെ ആയത് കൊണ്ട് ആൻസിയെ വേഗം വാർഡിലേക്ക് മാറ്റി. ഡോക്ടർ വന്നു പരിശോധന നടത്തിയിട്ടു പറഞ്ഞു.

” പേടിക്കാൻ ഒന്നും ഇല്ല . കുറച്ചു സമയം കഴിഞ്ഞാൽ ശരിയാവും. വേറെ കുഴപ്പം ഒന്നും ഇല്ല. ഇന്നത്തെ അവസ്ഥ അങ്ങനെ ആയിരിക്കുമല്ലോ? അതിന്റെ ആണ്. .ഇപ്പോൾ ഗ്ലൂക്കോസ് കയറ്റുന്നുണ്ട്. ഒരു രണ്ടു മണിക്കൂർ ഇവിടെ കിടക്കട്ടെ.. എന്നിട്ട് നോക്കാം. "

അപ്പോഴേക്കും പോലീസ് വന്നു . അച്ഛനും ഡോക്ടറും പോയി s i യോട് സംസാരിച്ചു. ജോപ്പൻ ആൻസിക്ക് കാവൽ ഇരുന്നു.

പോലീസിന്റെ കൂടെ സഹായത്താൽ കൂടുതൽ പ്രശ്ങ്ങൾ

💬 Comments

View all comments