0%

Chapter Title : കർമ്മഫലം [ഏകൻ] [Edited version]

Author : VaSco Read All Parts 4.1K

ചോദിച്ചു..

"അറിയില്ല ഡോക്ടർ.. എനിക്ക് അറിയില്ല. അത് മോളോട് ചോദിക്കേണ്ടി വരും."

ജോപ്പനും അച്ഛനും അന്നുണ്ടായ കാര്യങ്ങൾ.. ആലിസിന്റെയും ചാർളിയുടെയും മരണവും മറ്റു കാര്യങ്ങളും ഒക്കെ പറഞ്ഞു.

“അപ്പോൾ ഈ സമയം നിങ്ങൾ രണ്ട് പേരും സഥലത്തു ഉണ്ടായിരുന്നില്ല അല്ലേ?.

എന്നാൽ ഞാൻ പറയുന്നത് കേട്ട് ബഹളം വെക്കരുത്. .”

” എന്താണ് ഡോക്ടർ എന്താ കാര്യം. .? ”

“ഈ കാര്യം ശരിക്കും പോലീസിൽ അറിയിക്കേണ്ടത് ആണ്.. ഉള്ള കാര്യം ഞാൻ പറയാം….. അന്നമോൾ വീണിട്ടുണ്ട് അതും ശക്തിയായി. ആ വീഴ്ചയിൽ തലയുടെ പിറക് വശം നന്നായി എവിടെയോ ഇടിച്ചിട്ടുണ്ട്.. ”

“എന്നിട്ട് ” ജോപ്പൻ ചോദിച്ചു.

“എന്നിട്ട് മണിക്കൂറുകൾക്കുള്ളിൽ തന്നെ അന്നമോൾ മരണപെട്ടിരിക്കുന്നു. മരണം നടന്നിട്ട് ഇപ്പോൾ സമയം ഒരുപാട് ആയി. "

“എന്ത്… എന്താ പറഞ്ഞെ ഞങ്ങടെ അന്നമോൾ…”

ജോപ്പൻ ഞെട്ടി എഴുനേറ്റ് തെറിച്ചു വീണു.

“അച്ചോ അച്ചോ ഞാൻ എന്താ ഈ കേൾക്കുന്നേ. എന്റെ മോളോട് ഇത് എങ്ങനെ പറയും…. ആരാ അച്ചോ ഇത് …… എങ്ങനെ ആണച്ചോ?” ജോപ്പൻ സഹിക്കാൻ കഴിയാതെ കരഞ്ഞു കൊണ്ട് ചോദിച്ചു.

“അച്ഛൻ പറ ഞങ്ങൾ എന്താ ചെയ്യേണ്ടത്. ഇങ്ങനെ ഒരു കേസ് വന്നാൽ അത് പോലീസിൽ അറിയിക്കാതെ

പറ്റില്ല. “”ഡോക്ടർ പറഞ്ഞു.

“ഡോക്ടർ അറിയിച്ചോളൂ.. അച്ഛൻ പറഞ്ഞു. അതിന് മുൻപ് ആൻസിയെ ഇവിടുന്ന് മാറ്റണം. ഇതും കൂടെ ആ പാവത്തിന് താങ്ങാൻ പറ്റിയെന്നു വരില്ല ഡോക്ടർ. ഇനിയും ഇതിന്റെ പേരിൽ അവളെ ഉപദ്രവിക്കാതെ നോക്കാൻ ഡോക്ടർ ഒന്ന് സഹകരിക്കണം ”

"ജോപ്പാ… നീ ആൻസിയേയും

💬 Comments

View all comments