0%

Chapter Title : കർമ്മഫലം [ഏകൻ] [Edited version]

Author : VaSco Read All Parts 4.1K

ആകെ തണുത്തിരിക്കുന്നു.

ജോപ്പൻ അന്നമോളെ വാരിഎടുത്ത് പുറത്തേക്ക് ഓടി …

“വാ മോളെ വേഗം ആശുപത്രിയിൽ കൊണ്ടുപോകാം. ”

പുറത്തേക്ക് പോകുമ്പോൾ ജോപ്പൻ കാറിന്റെ താക്കോലും എടുത്തു പിറകെ ആൻസിയും ഓടി വന്നു.….

അവരെ വേഗം വണ്ടിയിൽ കയറ്റി

ജോപ്പൻ വളരെ സ്പീഡിൽ വണ്ടി ഓടിച്ചു. ആശുപത്രിയിൽ എത്തി….

ആശുപത്രിയിൽ എത്തിയ ഉടനെ ജോപ്പൻ അച്ഛനെ വിളിച്ചു

." അച്ചോ.. അന്ന മോൾക്ക് സുഖമില്ല അച്ചോ... ഞങ്ങൾ ഹോസ്പിറ്റലിൽ ആണ്.. അച്ഛൻ ഒന്ന് ഇവിടെ വരെ വരാമോ? "

"എന്ത് പറ്റി ജോപ്പ.. അന്ന മോൾക്ക് എന്താ പറ്റിയത്..? "

"അറിയില്ല അച്ചോ... അന്ന മോൾക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നറിയില്ല.. അച്ഛൻ ഒന്ന് വേഗം വാ അച്ചോ"

"ശരി. ഞാൻ വരാം ജോപ്പാ.. നീ ഇങ്ങനെ കരയാതെ. നീ പേടിക്കാതെ.. "

കുറച്ചു സമയം കഴിഞ്ഞു അച്ഛനും അവിടെ എത്തി. ആൻസി തളർന്നു അവിടെ ഒരു ബെഞ്ചിൽ ഇരുന്നു.

കുറച്ചു സമയം കഴിഞ്ഞു.. ഡോക്ടർ അച്ഛനെയും ജോപ്പനെയും വിളിപ്പിച്ചു. കാര്യങ്ങൾ ചോദിച്ചു.

“അച്ചോ… ഇത് ഞാൻ ഇപ്പോൾ എങ്ങനെയാ പറയുന്നേ.? ”

“എന്താ ഡോക്ടർ. എന്തായലും പറയു.” അച്ഛൻ പറഞ്ഞു.

“ജോസഫ് ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ?”

"എന്താ ഡോക്ടർ !! അങ്ങനെ പറയുന്നത്… ഞങ്ങളുടെ അന്ന മോൾക്ക് എന്തെങ്കിലും..? ഞങ്ങടെ അന്നമോൾക്ക് എങ്ങനെ ഉണ്ട് അത് പറ…ഡോക്ടർ"

“അത് ഞാൻ പറയാം അതിന് മുൻപ് ജോസഫ് ഒരു കാര്യം പറയണം. ഇന്ന് എപ്പോഴെങ്കിലും

അന്നമോൾ വീഴുകയോ മറ്റോ ഉണ്ടായിട്ടുണ്ടോ ?. ” ഡോക്ടർ

💬 Comments

View all comments