Chapter Title : കർമ്മഫലം [ഏകൻ] [Edited version]
അവളുടെ തലയിൽ തഴുകി എന്തൊക്കെയോ പറഞ്ഞുകൊണ്ട് ആൻസിയെ അശ്വസിപ്പിച്ചു…
"മോളെ എല്ലാം ശരിയാകും . മോള് ഒന്ന്കൊണ്ടും വിഷമിക്കേണ്ട അപ്പനുണ്ട് മോളുടെ ഒപ്പം. മോള് കുളിച്ചു ഈ വേഷമൊക്കെ മാറി വന്നു ഈ കഞ്ഞി കുടിക്ക്. അപ്പൻ കോരി തരണോ കഞ്ഞി ? … അപ്പൻ കോരി തരാം. വാ തുറക്ക്. …"
ജോപ്പൻ കഞ്ഞി കോരി ആൻസിക്ക് നേരെ നീട്ടി . ആൻസി വാ തുറന്ന് കൊടുത്തു.. അങ്ങനെ ജോപ്പൻ കൊടുത്ത കഞ്ഞി ആൻസി കുടിച്ചു..
“അപ്പൻ കഞ്ഞി കുടിച്ചോ അപ്പാ “??
"അപ്പന് കഞ്ഞി വേണ്ട മോളെ . അപ്പന്റെ കൈയിൽനിന്ന് മോള് കഞ്ഞി കുടിച്ചില്ലേ.. മോള് അപ്പനെ അപ്പാന്ന് വിളിച്ചില്ലേ… അപ്പന് അത് മതി. ഇതിലും വലുത് ഇനി അപ്പന് എന്താ വേണ്ടേ?..
മോള് ഫ്രഷ് ആയി വന്നു . അന്നമോൾക്ക് എന്തേലും കൊടുക്ക്.. പാവം വിശന്നു തളർന്നു ഉറങ്ങു്ന്നതാണ് എന്ന് തോനുന്നു.. മോൾക്ക് എന്ത് ആവശ്യം ഉണ്ടങ്കിലും മോള് അപ്പാ എന്ന് വിളിച്ച മതി . അപ്പൻ ദേ ഇവിടെ ഈ വാതിലിനു അപ്പുറം ഉണ്ടാകും. "
ജോപ്പൻ സന്തോഷത്തോടെ എഴുനേറ്റ് പുറത്തേക്ക് പോയി.
"അപ്പാ… അപ്പാ… അപ്പാ . ഒന്ന് ഓടിവാ അപ്പാ ….. എന്റെ മോള്.." ആൻസി കരഞ്ഞുകൊണ്ട് ജോപ്പനെ വിളിച്ചു.
അത്കേട്ട് ജോപ്പൻ ആൻസിയുടെ മുറിയിൽ ഓടി എത്തി .
“എന്താ മോളെ എന്താ പറ്റിയെ? .”
“ അറിയില്ല അപ്പാ... എന്റെ മോള് അനങ്ങുന്നില്ല അപ്പാ. എന്റെ മോൾക്ക് എന്താ പറ്റിയെ.?”
ജോപ്പൻ അന്നമോളെ തൊട്ട്നോക്കി
💬 Comments
View all comments