0%

Chapter Title : കർമ്മഫലം [ഏകൻ] [Edited version]

Author : VaSco Read All Parts 4.1K

അവിടെ ഒരു വീട് ഉണ്ട് അവിടെ താമസിക്കാൻ ഇടം കിട്ടും. ഞാൻ പറഞ്ഞെന്ന് പറഞ്ഞാൽ മതി.” കടക്കാരൻ പറഞ്ഞു.

“അതിന് ഇവർക്ക് വഴി അറിയാമോ? വാ ഞാൻ കാണിച്ചു തരാം. മാത്രമല്ല അവരെ പരിചയപ്പെടുത്തി തരാം. കിടക്കാൻ ഇടവും ഉറപ്പാക്കാം ” മറ്റെയാൾ പറഞ്ഞു.

അവർ ചായകുടിച്ച് കഴിഞ്ഞ് അയാൾ വന്നു വണ്ടിയിൽ കയറി. അവർ ആ വീട്ടിലേക്ക് പുറപ്പെട്ടു

ആ വയലിനു അടുത്ത് എത്തിയ ഉടനെ അയാൾ പറഞ്ഞു..

“അതാ വീട്.. വാ ഞാൻ പരിചയപെടുത്താം. വണ്ടി വീടിനടുത്ത് വരെ എത്തും. അവിടെ നിർത്തി ഇട്ടാൽ മതി..”

അങ്ങനെ അവർ വീടിനു മുന്നിൽ എത്തി

“ഗ്രേസി ചേച്ച്യേ … ഗ്രേസി ചേച്ചി .” അയാൾ വിളിച്ചു.

അമ്പതിനോട് അടുത്ത പ്രായം വരുന്ന ഒരു സ്ത്രീ വീടിന് പുറത്ത് വന്നു. അയാൾ ജോപ്പനോട് പറഞ്ഞു

" ഇതാണ് ഗ്രേസി ചേച്ചി. ഇത് ചേച്ചിയുടെ വീടാണ്. ചേച്ചി സമ്മതിച്ചാൽ ഇവിടെ താമസിക്കാം. അതിനു വേണ്ടത് ഞാൻ പറഞ്ഞോളാം. നിങ്ങൾ ഒന്നു കൂടെ നിന്ന് തന്നാൽ മതി. "

അതിനുശേഷം ആ സ്ത്രീയോട് ആയി പറഞ്ഞു.

“ഗ്രേസി ചേച്ചി ഇവർ നമ്മുടെ വൈദ്യനെ കാണാൻ വന്നതാ .. ചേച്ചി ഇവരെ കുറച്ചു ദിവസം താമസിപ്പിക്കണം..”

“ആരാ എവിടുന്നാ.? കുറച്ചു ദിവസം എന്ന് പറഞ്ഞാൽ.. അങ്ങനെ വെറുതെ ഒന്നും താമസിപ്പിക്കാൻ പറ്റില്ല.”

" വെറുതെ വേണ്ട ചേച്ചി. ചേച്ചി പറയുന്ന പണം തരാം. " ജോപ്പൻ പറഞ്ഞു

“ഇവര് കുറച്ചു ദൂരെന്ന കെട്ട്യോനും കെട്ട്യോളും . കല്യാണം കഴിഞ്ഞു കുറച്ചായി. ഇതുവരെ

💬 Comments

View all comments