0%

Chapter Title : കർമ്മഫലം [ഏകൻ] [Edited version]

Author : VaSco Read All Parts 4.1K

കുട്ടികൾ ഒന്നും ആയിട്ടില്ല . ആരൊക്കെയോ പറഞ്ഞറിഞ്ഞു നമ്മുടെ വൈദ്യനെ കാണാൻ വന്നതാ…”

അയാൾ പറഞ്ഞു..

അയാൾ പറയുന്നത് കേട്ട് ജോപ്പൻ ഒന്ന് ഞെട്ടി.

എന്നാൽ ഒന്നും മാറ്റി പറയാൻ ജോപ്പന് കഴിഞ്ഞില്ല. അവിടെ നിന്ന് കൂടുതൽ സംസാരിക്കാൻ ഇടവരരുത് എന്ന് കരുതി . അന്നേരം സമ്മതിച്ചു. കുറച്ചുദിവസം ഇവിടെ താമസിച്ച ശേഷം വേറെ എവിടെയെങ്കിലും പോകാം. ജോപ്പൻ കരുതി. ആൻസിയുടെ മുഖത്തു വലിയ ഭാവ വ്യത്യാസം ഒന്നും കണ്ടില്ല.

“എന്താ പേര് “?” ഗ്രേസി ചോദിച്ചു

” ഞാൻ ജോസഫ് . ഇത്‌ നാൻസി ". ജോപ്പൻ പെട്ടന്ന് പറഞ്ഞു. ആൻസി ജോപ്പനെ നോക്കി.

ആൻസി എന്നാ പറയാൻ പോയത് എങ്കിലും. പറഞ്ഞു പോയത് നാൻസി എന്നായിരുന്നു. കെട്ടിയോൾ എന്ന് പറഞ്ഞത് കൊണ്ട് ആൻസി എന്ന് പറയാൻ ജോപ്പിന് തോന്നിയില്ല. അതാണ് സത്യം.

‘”ശരി. ദൂരെനിന്നും വരുന്നതല്ലേ ആ കാണുന്ന മുറിയിൽ പോയി വിശ്രമിച്ചോ… ” ഗ്രേസി പറഞ്ഞു.

“കുടിക്കാൻ എന്തെങ്കിലും വേണോ ?” ഗ്രേസി ചോദിച്ചു

"കുറച്ചു വെള്ളം കിട്ടിയാൽ നന്നായിരുന്നു.” ജോപ്പൻ പറഞ്ഞു

“എടി,…. സ്റ്റെഫി . സ്റ്റെഫിയെ… ഇവർക്ക്‌ കുറച്ചു വെള്ളം കൊടുത്തേടി ”

അങ്ങനെ വിളിച്ചു പറഞ്ഞുകൊണ്ട് ഗ്രേസി അകത്തേക്ക് പോയി.

അയാൾ പറഞ്ഞു.

"അതേ!!! നിങ്ങൾക്ക് താമസിക്കാൻ ഇതിലും നല്ല സ്ഥലം ഈ നാട്ടിൽ വേറെ കിട്ടില്ല. ഗ്രേസി ചേച്ചി ഒരു പാവമാ.. സ്റ്റെഫി..

അവരുടെ മകന്റെ കെട്യോളാ .. അവൾക്ക് വേറെ ആരും ഇല്ല … അതുകൊണ്ട് . ഗ്രേസി ചേച്ചി അവരുടെ മകനെകൊണ്ട് കെട്ടിച്ചു.

അന്തപ്പൻ….

💬 Comments

View all comments