Chapter Title : കർമ്മഫലം [ഏകൻ] [Edited version]
വല്ല ആവശ്യവും ഉണ്ടെങ്കിൽ. കക്കൂസും കുളുമുറിയും പുറത്ത് ഉണ്ട് . രണ്ടിലും ഞാൻ വെള്ളം കൊണ്ടുവെച്ചേക്കാം .” ചിരിച്ചുകൊണ്ട് സ്റ്റെഫി പറഞ്ഞു.
അവൾ അവർക്ക് വിശ്രമിക്കാൻ കൊടുത്ത മുറിയിൽ കയറി കിടക്കവിരി മാറ്റി പുറത്ത് വന്നു.
“എന്താ സാറിന്റെ പേര്? കുറച്ചു കുഴഞ്ഞു കൊണ്ടാണ് അവൾ ചോദിച്ചത്.
“ജോസഫ് ” ജോപ്പൻ പറഞ്ഞു.
"സാറിന്റെ നല്ല പേരാണല്ലോ...
ചേച്ചിയുടെയോ?"”
“നാൻസി ”
ആൻസി പറയുന്നതിന് മുൻപേ ജോപ്പൻ കയറി പറഞ്ഞു.
“എന്റെ പേര് സ്റ്റെഫി. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ … സ്റ്റെഫിയെ എന്ന് ഒന്ന് വിളിച്ചാൽ മാത്രം മതി. ഞാൻ വന്നോളാം…. പിന്നെ!!!! കഴിക്കാൻ എന്തെങ്കിലും വേണമെങ്കിൽ കപ്പയുണ്ട് മുളകിട്ട് വറ്റിച്ച മീനും….. വേറെ എന്തെങ്കിലും വേണമെങ്കിൽ. അച്ചായൻ വന്നാൽ പറഞ്ഞാൽമതി അച്ചായൻ വാങ്ങി കൊണ്ട് വരും. അതിനുള്ള പണം കൊടുക്കണം എന്നേയുള്ളൂ "
അതും പറഞ്ഞു സ്റ്റെഫി ജോപ്പനെ നോക്കി ചിരിച്ചുകൊണ്ട് തിരിച്ചു പോയി.
ജോപ്പനും ആൻസിയും അകത്തു കയറി.
ആൻസി മുറി മുഴുവനും നോക്കി. ചെറിയ മുറിയാണ്. പക്ഷെ വൃത്തിയുണ്ട്.
ഒരു കട്ടിൽ മാത്രമേ ഉള്ളൂ അതിൽ പായ വിരിച്ചതാണ്. ആൻസി അതിൽ ഇരുന്നു. ജോപ്പൻ ചോദിച്ചു.
” മോൾക്ക് വിഷമം ആയോ ?
“എന്തിന്?”
“അത് അപ്പൻ …. മോളുടെ പേര് മാറ്റി പറഞ്ഞതിനും. പിന്നെ.....” ജോപ്പന് മുഴുവനും പറയാൻ കഴിഞ്ഞില്ല..
ആൻസി ജോപ്പനെ നോക്കി..
“അയാൾ അങ്ങനെ പറയുമെന്ന് അപ്പൻ കരുതിയില്ല മോളെ.... കൂടുതൽ ചോദ്യം ഒന്നും ഉണ്ടാകാതിരിക്കാൻ ആണ് അപ്പൻ..... …. മോൾക്ക് വിഷമം ആയോ?."
!”. അത് സാരമില്ല
💬 Comments
View all comments