0%

Chapter Title : കർമ്മഫലം [ഏകൻ] [Edited version]

Author : VaSco Read All Parts 4.1K

എവിടെയും പോകുന്നില്ല. നമ്മൾ ഇവിടെതന്നെ താമസിക്കും. ”

“വേണ്ട മോളെ എന്തിനാ മോളെ വെറുതെ..? . നമുക്ക് വേറെ ഏതേലും ഗ്രാമത്തിൽ പോയി താമസിക്കാം. ”

“വെറുതെ അല്ല അപ്പാ. ഇത് ഇവരുടെ തെറ്റായ വിശ്വാസം ആയിരിക്കും. അല്ലെങ്കിൽ ഇവരെ ആരോ ചതിക്കുന്നതായിരിക്കും. അവിടെ മറ്റെന്തൊക്കെയോ നടക്കുന്നുണ്ടാകാം.”

“അത് എന്തെങ്കിലും ആയിക്കോട്ടെ അതിൽ നമ്മൾ എന്തിനാ തല ഇടുന്നെ. നമുക്ക് പോകാം മോളെ.. വേറെ എവിടേലും പോയി സമാധാനമായി കഴിയാം ”

“അങ്ങനെ അല്ല അപ്പാ .... അപ്പാ എനിക്ക് അപ്പനും അപ്പന് ഞാനും മാത്രമല്ലേ ഉള്ളൂ. നഷ്ട്ടപെടാനുള്ളവർ എല്ലാവരും നഷ്ട്ടമായില്ലേ. പിന്നെ ആർക്ക് വേണ്ടിയാണ് അപ്പാ നമ്മൾ ജീവിക്കുന്നത്. എവിടെ പോയാലും സമാധാനമായി കഴിയാൻ പറ്റുമോ.. ഇവിടെ കിടന്ന് മരിക്കുന്നെങ്കിൽ മരിക്കട്ടെ. എനിക്ക് എന്റെ അപ്പന്റെ മടിയിൽ കിടന്ന് മരിക്കാലോ?

അപ്പന് മരിക്കാൻ ഭയം ഉണ്ടോ? ”

“ഇല്ല മോളെ. അപ്പന് പേടി ഒന്നും ഇല്ല .

പക്ഷേ. അപ്പന്റെ മോള് സന്തോഷമായി ജീവിക്കുന്നത് കാണാൻ അപ്പന് ആഗ്രഹം ഉണ്ട്.”

“എന്ത് സന്തോഷം ആണപ്പാ ..? എന്റെ അന്നമോള്. എന്റെ ചാർളി. എന്റെ അമ്മച്ചി. എന്റെ ചാച്ചൻ. എല്ലാവരും എന്നെ വിട്ട് പോയില്ലേ . ഇനി ഞാൻ ആർക്ക് വേണ്ടി ആണ് അപ്പാ സന്തോഷം ആയി ജീവിക്കേണ്ടത്.?

എന്റെ ഈ പാവം അപ്പനെ ഒരുപാട് ഒരുപാട് വേദനിപ്പിച്ച ഞാൻ എന്ത് സന്തോഷം ആണ് അപ്പാ അർഹിക്കുന്നത്.

അപ്പാ ഞാൻ തീരുമാനിച്ചു. നമ്മൾ അവിടെപ്പോയി താമസിക്കും.. ഒന്നുകിൽ മരണം അല്ലെങ്കിൽ വിജയം. രണ്ടിലൊന്ന് എന്തായാലും ശരി .

💬 Comments

View all comments