0%

Chapter Title : കർമ്മഫലം [ഏകൻ] [Edited version]

Author : VaSco Read All Parts 4.1K

കാലം ഇത്രയും പുരോഗതി ആയിട്ടും. ഇന്നും ഇതൊക്കെ വിശ്വസിക്കുന്നുണ്ടെന്ന് പറഞ്ഞാൽ അതിലും വലിയ മണ്ടത്തരം വേറെയില്ല .” ആൻസി പറഞ്ഞു..

"മക്കൾക്കു ഇത് അത്ര വിശ്വാസം ഇല്ലെങ്കിൽ. മക്കള് കുറച്ചു നാൾ അവിടെ പോയി താമസിക്ക്. താമസിക്കാൻ ഉള്ള എല്ലാ സഹായവും ഞങ്ങൾ ചെയ്തു തരാം . അപ്പോൾ അറിയാലോ ഞങ്ങൾ പറയുന്നത് ശരിയാണോ എന്ന്. ഞ്ഞങ്ങളുടെ വിശ്വാസം ശരിയാണോ എന്ന്.

ഞങ്ങൾ ആ പാലത്തിനപ്പുറം താമസിക്കാറില്ല എന്നേ ഉള്ളൂ. വൈദ്യൻ വിളിച്ചാൽ അത്യാവശ്യം എന്തെങ്കിലും പണിക്ക് ഞങ്ങൾ പോകും. . എന്താ തയ്യാറാണോ?"

“ഗ്രേസി ചേച്ചി ഇവൾ ചുമ്മാ ചോദിച്ചതാ. നിങ്ങളുടെ വിശ്വാസത്തെ കുറ്റപ്പെടുത്തി പറഞ്ഞതല്ല. ”

“അല്ല മോനേ!! അങ്ങനെ അല്ല ഇനി ഇത് വെറും അന്തവിശ്വാസം ആണെങ്കിൽ അതങ്ങ് മാറട്ടെ. അങ്ങനെ മാറിയാൽ പിന്നെ ഞങ്ങൾ മാത്രമല്ല ഈ നാട് മുഴുവനും നിങ്ങൾക്ക് അടിമകൾ ആകും. സാറിന് ഇവിടെ ഈ നാട്ടിൽ രാജാവായി കഴിയാം .. ആരും മൂന്ന് ദിവസത്തിനപ്പുറം അവിടെ താമസിച്ചിട്ടില്ല അപ്പോഴേക്കും ഒന്നിക്കിൽ ഓടി രക്ഷപെടും. അല്ലേൽ മരിക്കും.”

അന്ന് ഉറങ്ങാൻ കിടന്നിട്ടും ആൻസിക്ക് ഉറക്കം വന്നില്ല. ചിന്തകൾ അവളെ ശല്ല്യം ചെയ്തു. ജോപ്പനും ആൻസിയും കട്ടിലിൽ ആണ് കിടന്നത്..

“അപ്പാ … അപ്പാ…”

“എന്താ മോളെ.”?

“അപ്പനുറങ്ങിയോ?”

“ഇല്ല. മോളെ ”

“അപ്പാ അവർ പറയുന്നത് സത്യം ആയിരിക്കുമോ?”

“അറിയില്ല. മോളെ. എന്റെ മോള് അതൊന്നും ആലോചിക്കേണ്ട.. നമുക്ക് നാളെ തിരിച്ചു പോകാം. അല്ലേ.! വേറെ എവിടെയെങ്കിലും പോകാം ”

” ഇല്ല അപ്പാ . നമ്മൾ വേറെ

💬 Comments

View all comments