Chapter Title : കർമ്മഫലം [ഏകൻ] [Edited version]
വീട് അത് വിൽക്കാൻ വെച്ചതാ.. പക്ഷെ!! ഇവിടെ വന്ന ആരും ആ വീട് വാങ്ങിയില്ല. ആ വീട് വൃത്തിയാക്കി തരാം. എന്തായാലും വൈദ്യൻ പറയുന്നത് കേട്ടിട്ട് ഒരു തീരുമാനം എടുക്ക്.”
അവർ വൈദ്യന്റെ അടുത്തേക്ക് പോയി
ആൻസി ചോദിച്ചു.
“ഇത്രയും പ്രശ്നം ഉണ്ടായിട്ടും വൈദ്യൻ എങ്ങനെയാ . അവിടെ കഴിയുന്നത്..? വൈദ്യൻ ഒറ്റക്കാണോ കഴിയുന്നത്.?.”
” വൈദ്യൻ ഒറ്റക്കല്ല മക്കളും ഉണ്ട്. ഭാര്യ മാത്രം ഇല്ല” ഗ്രേസി പറഞ്ഞു.
“അതെന്താ.. ” ആൻസി ചോദിച്ചു.
“”വൈദ്യൻ അവിടെ എന്തൊക്കയോ പൂജ ചെയ്‌തും പച്ചമരുന്ന് അരച്ചും ആണ് അവിടെ കഴിയുന്നത്. ഭാര്യ ഭാര്യയുടെ വീട്ടിൽ ആണ്. വൈദ്യൻ മരുന്ന്കൊണ്ട് പുറത്ത് പോകുന്ന ദിവസം മാത്രം അവിടെ പോകും.
പിന്നെ അവിടെ ഒരു പള്ളിയുണ്ട് മാസത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന പള്ളി. മോള് അവിടെ പോയി പ്രാർത്ഥിക്കണം.. ചേച്ചിയും പ്രാർത്ഥിക്കാം . ചേച്ചി പറഞ്ഞത് കൊണ്ടല്ലേ മോള് ഇങ്ങനെ ഒരു സാഹസത്തിനു മുതിരുന്നത്.. ചേച്ചിക്ക് അതിൽ സങ്കടം ഉണ്ട്.”
.
അവർ വൈദ്യന്റെ അടുത്ത് എത്തി. വൈദ്യൻ ആൻസിയുടെ കൈ പിടിച്ചു നോക്കി . പിന്നെ കുറച്ചു സമയം കണ്ണടച്ചിരുന്നു.
ഗ്രേസി കാര്യങ്ങൾ മുഴുവനും പറഞ്ഞു.. വൈദ്യൻ ചിരിച്ചു. അവർക്ക് താമസിക്കാൻ ഉള്ള എല്ലാ സൗകര്യവും ചെയ്തു കൊടുക്കാൻ പറഞ്ഞു.
പിന്നെ. ജോപ്പന്റെ കൈ പിടിച്ചു. കുറച്ചു സമയം കഴിഞ്ഞു പറഞ്ഞു .
“ഞാൻ ഒരു മരുന്ന് തരാം അത് സൂക്ഷിക്കുക. പനി ഉണ്ടെങ്കിൽ മാത്രം ആ മരുന്ന് കഴിച്ചു ഉടനെ എന്നെ വന്നു കാണുക. ബാക്കി അപ്പോൾ പറയാം…
💬 Comments
View all comments