Chapter Title : കർമ്മഫലം [ഏകൻ] [Edited version]
വേണമെങ്കിൽ അങ്ങനെ വരാം.”
“ഏയ് വേണ്ട! എന്തിന് നമ്മൾ രണ്ടും ന്യൂജൻ അല്ലേ?”
ആലിസ് ചിരിച്ചുകൊണ്ട് പറഞ്ഞു.
” അപ്പോൾ അച്ചായന് തമാശയൊക്കെ പറയാൻ അറിയാം അല്ലേ?….
ആലീസ് രണ്ടു ഗ്ലാസ് എടുത്തു രണ്ടിലും നിറയെ വീഞ്ഞ് ഒഴിച്ചു. എന്നിട്ട് ഒരു ഗ്ലാസ് എടുത്ത് ജോസഫിന് നേരെ നീട്ടി. ജോപ്പൻ അത് വാങ്ങി. ആലീസ് ജോപ്പന്റെ അടുത്ത് ഇരുന്നു..
” അച്ചായോ ഞാൻ ഇത് ഇവിടെ ഉണ്ടാക്കിയത് ആണ്. അച്ചായൻ കഴിക്കില്ല എന്നുണ്ടോ? ഇനി മദ്യം വേണമെങ്കിൽ അതും ഉണ്ട് . ”
“ഏയ് വേണ്ട ഇതു മതി. ഇതു തന്നെ ധാരാളം. എനിക്ക് അങ്ങനെ ഉള്ള ശീലം ഒന്നുമില്ല.”
“അപ്പോൾ ഇതുവരെ കഴിച്ചിട്ടില്ല എന്നാണോ?”
“എന്നല്ല! കഴിച്ചിട്ടുണ്ട് പണ്ട് ഒരുതവണ ഒരേയൊരു തവണ. എന്റെ നാൻസി പോയ അന്ന്.”
നാൻസിയെ പറ്റി പറഞ്ഞപ്പോൾ ജോപ്പന്റെ കണ്ണുകൾ ചെറുതായി നിറഞ്ഞു.
” അത് വിട് അച്ചായോ. കഴിഞ്ഞത് കഴിഞ്ഞു. എന്റെ വർഗീസ് അച്ചായനും മക്കളും എന്നെ വിട്ടു പോയതിനുശേഷം രാത്രി ഉറക്കം കിട്ടാത്ത ആയപ്പോൾ . ഞാനും വല്ലപ്പോഴും കഴിക്കുമായിരുന്നു. ഇനി എനിക്ക് അതിന്റെ ആവശ്യമില്ല . ഇനി എനിക്ക് അച്ചായൻ ഉണ്ടല്ലോ….. അച്ചായൻ അത് കയ്യിൽ വെച്ചിരിക്കാതെ.. കഴിക്കന്നെ."
ജോപ്പൻ ഒരു കവിൾ വീഞ്ഞ് കഴിച്ച ശേഷം ചോദിച്ചു.
“ആലീസിന് എന്താ എന്നെ വിവാഹം കഴിക്കാൻ ആഗ്രഹം തോന്നാൻ കാരണം.? ”
“എനിക്കറിയില്ല അച്ചായോ. എനിക്ക് അച്ചായനെ ഇഷ്ട്ടം ആണ്. പിന്നെ എന്റെ അച്ചായൻ സുന്ദരനല്ലേ? ആര് കണ്ടാല് ഈ സുന്ദരനെ കൊതിക്കാത്തത് . ”
💬 Comments
View all comments