കർമ്മഫലം [ഋഷി]
📝 Ongoing
👁 786927 views ❤ 589 likes 💬 66 comments
കർമ്മഫലം Karmabhalam | Author : Rishi
ചെറിയൊരു റക്ക്സാക്കും തൂക്കി എഗ്ഗ്മോർ സ്റ്റേഷൻ്റെ പടികൾ കയറുമ്പോൾ മനസ്സിനോട് ഒന്നുമാത്രം അപേക്ഷിച്ചു.... ഒന്നുമോർക്കല്ലേ! ഈ ക്ഷീണിച്ച ദേഹത്തിന് ഇനിയൊന്നും താങ്ങാനാവില്ല. വൈകുന്നേരം ആറുമണിയായി. എന്നാലും ഈ ചെന്നൈ മഹാനഗരത്തിനെന്തു പുഴുക്കമാണ്. മുടിഞ്ഞ ചൂടും. വാടിത്തളർന്നു പോയി.
നേരേ ചെന്ന് ടിക്കറ്റ് കൗണ്ടറിൻ്റെ മുന്നിലുള്ള ക്യൂവിലലിഞ്ഞു. അത്ര തിരക്കില്ല. നന്നായി. എവിടെയെങ്കിലും ഇരുന്നില്ലെങ്കിൽ വീണുപോകും.
രാമേശ്വരം. സെക്കൻ്റ്ക്ലാസ്. റിസർവേഷൻ കെടയ്ക്കുമാ? ഞാൻ കിളിവാതിലിലിൽക്കൂടി പൈസ നീട്ടിക്കൊണ്ടു ചോദിച്ചു.
ഉള്ളെ റ്റീറ്റി കിട്ടെ കേട്ടു പാരുങ്കെ. അങ്ങേരൊരു ജനറൽ കമ്പാർട്ട്മെൻ്റിൻ്റെ ടിക്കറ്റും ബാക്കി കാശും നീട്ടി.
ആറേകാലാവുന്നേ ഉള്ളൂ. ട്രെയിൻ വന്നിട്ടില്ല. ഞാൻ പ്ലാറ്റ്ഫോമിലെ സ്റ്റാളിൽ നിന്നുമൊരു ചായയും ചെറിയ ബോട്ടിൽ വെള്ളവും വാങ്ങി. അടുത്തുള്ള ബെഞ്ചിൽ നിന്നും ഒരു കുടുംബമെണീറ്റു പോവുന്നു. ഒഴിഞ്ഞ ബെഞ്ചിൻ്റെ ഒരറ്റത്തിരുന്നു.
ഭാണ്ഡക്കെട്ട് താഴെ വെച്ചു. കാലുകളിത്തിരി നീർത്തി. ഹാവൂ! എന്തൊരാശ്വാസം! ഒരിറക്കു ചായ മൊത്തി. ഓഹ്! എന്തെങ്കിലും തൊണ്ടവഴി ഇറങ്ങിയിട്ട് മണിക്കൂറുകളായി. ചായ കുടിച്ചു തീർത്തു. കണ്ണുകളടഞ്ഞുപോയി... കഴുത്തു കുഴഞ്ഞ് തല താഴോട്ടുപോയപ്പോൾ ഞെട്ടിയുണർന്നു.
അഹ്..ആഹ്..മം..മം... ഒരു കരച്ചിലല്ലേയത്! അടക്കിപ്പിടിച്ച തേങ്ങൽ? ഞാൻ ചുറ്റിലും നോക്കി
💬 Comments
View all comments