Chapter Title : കർമ്മഫലം [ഋഷി]
നേർത്ത അപേക്ഷയായിരുന്നു.
എണീറ്റു മുഖം കഴുകി ഞാനൊരു തോർത്തും അസ്ഥികൾ പൊതിഞ്ഞ തുണിയുമെടുത്തു റഡിയായി.
അപ്പഴാണ് ചേച്ചീടെ വേഷം ശ്രദ്ധിച്ചത്. ഒരു പഴയ ഒറ്റമുണ്ടും പിഞ്ഞിത്തുടങ്ങിയ ബ്ലൗസും നിറഞ്ഞ മുലകൾ മറയ്ക്കാനൊരു തോർത്തും. കയ്യിലൊരു സഞ്ചിയുമുണ്ട്! ആ പിന്നൊരു പഴയ മുണ്ടെടുത്ത് പുതച്ചിട്ടുണ്ട്.
ചേച്ചീ! വേഷം മാറാൻ മറന്നോ? ഞാൻ ചിരിച്ചു.
പോടാ! ചേച്ചിയെൻ്റെ കൈത്തണ്ടയിലൊരടി തന്നു. കടലില് മുങ്ങണ്ടേ! അപ്പഴ് ഇതൊക്കെ മതി. നീ വാ!
റിസപ്ഷനിലിരുന്ന തമിഴത്തി സുന്ദരി ഒരു ചെക്കനെ ഞങ്ങടെയൊപ്പം വിട്ടു.
പാരുങ്കേ! ഇങ്കെയെല്ലാം റൊമ്പ ചീറ്റിങ്ങിരുക്ക്... വേറേ സ്റ്റേറ്റു നിന്നും വന്നതെന്ത് തെരിഞ്ചാൽ പൂജ കീജയെന്നൊക്കെ ശൊല്ലി കാശു വാങ്കുവേൻ. ഉങ്കളുക്ക് ലാസ്റ്റ് റൈറ്റ്സ് പണ്ണണം. അവ്വളവ് താനേ. നമ്മ ആളങ്കെയിരുക്ക്. ഇവനുക്കു തെരിയും. അവൾ പയ്യനെ ചൂണ്ടിക്കാട്ടി. കൊഞ്ചം ചെലവു മാത്രം. കർമ്മങ്ങൾ പണ്ണറ്ത്ക്ക് അപ്പറം അസ്ഥി കടലിലൊഴുക്കിയാൽ പോതും. അവൾ മന്ദഹസിച്ചു.
റൊമ്പ താങ്ക്സ്. കൈ കൂപ്പിയിട്ട് ഞങ്ങളിറങ്ങി നടന്നു.
നല്ല വിശപ്പു തോന്നി. പോണവഴിക്ക് ഒരു ടിപ്പിക്കൽ തമിഴ് ഹോട്ടലീക്കേറി ഓരോ പൊങ്കലും വടയും കാപ്പിയും തട്ടി. ചെക്കനും വാങ്ങിക്കൊടുത്തു.
വെയിലു മൂക്കണ്ട സമയമാണ്. ഏതോ ഭാഗ്യത്തിന്ന് ചെറിയൊരു മഴക്കോളു കണ്ടു. കറുത്ത മേഘങ്ങൾക്കുള്ളിൽ മറഞ്ഞ സൂര്യൻ. ആ ചൂടുകുറഞ്ഞ വഴികളിലൂടെ ഞങ്ങൾ ചെക്കനേം പിൻതുടർന്ന് കടൽത്തീരത്തെത്തി.
ഒരു കറുത്തു മെലിഞ്ഞ കിഴവൻ്റെയടുത്തേക്ക് ചെക്കൻ ഞങ്ങളെ കൊണ്ടുപോയി. ഏതോ കർമ്മഫലം! പാവം ഇപ്പോൾ കഞ്ഞികുടിച്ചു കിടക്കുന്നത് ഞങ്ങളെപ്പോലുള്ള ചിലർ വരുന്നതുകാരണമാണ്. ബാക്കിയുള്ള പട്ടൻമാരുടെ പ്രൗഢിയോ വാഗ്ധോരണിയോ ഈ പാവത്തിനില്ല!
വാങ്കോ! ഉക്കാരുങ്കമ്മാ! തമ്പീ. പുള്ളി ഞങ്ങളെ
💬 Comments
View all comments