0%

Chapter Title : കറുപ്പ് വെറുതെ അല്ല 2 [Swathi]

Author : swathi Read All Parts 24.1K

ചെറിയ രീതിയിൽ കുടി ഒക്കെ ഉണ്ട്. അത് കേട്ടു എനിക്ക് ദേഷ്യം വന്നു .

ഞാൻ എന്റെ അമ്മയെ വിളിച്ചു കാര്യം പറഞ്ഞു . അമ്മ എന്നോട് പറഞ്ഞു തത്കാലം നീ ദേഷ്യപ്പെടേണ്ട അവന്റെ അടുത്ത് .സ്നേഹത്തോട് പറ കാശ് എടുക്കുന്നതിനു മുന്നേ മോളോട് ഒന്ന് പറയാൻ .

അങ്ങനെ അന്ന് വൈകുനേരം ഞാൻ ഏട്ടനെ വിളിച്ചു കുറച്ചു സ്നേഹം അഭിനയിച്ചു പറഞ്ഞു ഏട്ടാ കാശ് എത്ര വേണേലും എടുത്തോ പക്ഷെ എന്നോട് ഒന്ന് പറയണേ കാര്യം ഞാൻ മോൾക്ക് വേണ്ടി ഒരു ഇൻവെസ്റ്റ്മെന്റ് പ്ലാൻ ചെയ്യുണ്ട് അത് കൊണ്ട .

അതിൽ ഏട്ടൻ വീണു ..പിന്നെ കാശ് എടുക്കുന്നതിനു മുന്നേ എപ്പോളും എനിക്ക് മെസ്സേജ് ചെയ്യും ..ഗീതേ ഞാൻ ഇത്ര കാശ് എടുക്കുവാനേ .

ആദ്യം ഒക്കെ ഞാൻ പറഞ്ഞു ഓക്കേ ഏട്ടാ ..എന്നാൽ പതുക്കെ ഞാൻ എടുക്കുന്നതിന്റെ കാര്യങ്ങൾ ചോദിക്കാൻ തുടങ്ങി . ഏട്ടൻ പിന്നെ എടുക്കുന്നതിനു മുൻപ് എന്നോട് കാരണം പറഞ്ഞിട്ടേ എടുക്കു ..

ഞാൻ ഇത് എന്റെ അമ്മയോട് പറഞ്ഞപ്പോൾ അമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു ഇത്രേ ഉള്ളു ഇവനൊക്കെ . എനിക്ക് മനസ്സിൽ ആയില്ല ഞാൻ അമ്മയോട് ചോദിച്ചു അതെന്താ അമ്മേ .

അപ്പൊ അമ്മ പറഞ്ഞു എടി നിന്റെ അച്ഛനെ ഞാൻ ഇങ്ങനെയാ എന്റെ സാരിത്തുമ്പിൽ ആക്കിയേ. ഇനി നിനക്ക് എളുപ്പമാ എത്രയും വേഗം അവനെ നീ അവിടെ എത്തിക്കു .

ആദ്യം അവന്റെ ജോലി ഇല്ലാതാക്കു ഇപ്പൊ നിനക്ക് നല്ല സാലറി ഇല്ലേ നീ നോക്കിക്കോ അവൻ

💬 Comments

View all comments