Chapter Title : കഷ്ടപ്പാട് [Swathy]
ഇതിനിടയ്ക് എനിയ്ക് ഇവിടെ അടുത്ത് നിന്നൊക്കെ ആലോചനകൾ പലതും വന്നു തുടങ്ങീരുന്നു. സ്ഥിരം ബസിൽ കാണുന്നവരും ഇവിടെ അടുത്തുള്ളവരും ഒകെ ആയിട്ട്. ഇപ്പോൾ കല്യാണം വേണ്ട എന്നാ ഉറച്ച തീരുമാനത്തിൽ ഞാൻ നിന്നു.
ദിവസങ്ങൾ വീണ്ടും കടന്നു പോയി. ഒരു ചൊവാഴ്ച രാവിലെ ഞാൻ ഇറങ്ങിയത് താമസിച്ചു പോയി. രാവിലെ ഉള്ള ബസ് എല്ലാം പോയിരുന്നു. കുറച്ചു നേരം കൂടി ഞാൻ അവിടെ നിന്നു. ഒരു ഓട്ടോ പോലും കാണാൻ ഇല്ല. ഞാൻ കുറച്ചു മുൻപോട്ട് നടന്നു. പുറകിൽ നിന്നും ഒരു ഓട്ടോ വരുന്ന ശബ്ദം കേട്ടു ഞാൻ ഓട്ടോ നിർത്താനായി കൈ കാണിച്ചു. കുറച്ചു കൂടി മുന്പോട്ട് പോയാണ് ഓട്ടോ നിർത്തിയത്.
ഞാൻ ഓടി ഓട്ടോയുടെ അടുത്തേക്.
"ടൗണിലേയ്ക് ആണോ...? " ഞാൻ ചോദിച്ചു
ഓട്ടോയിലെ പുറകിലെ സീറ്റിൽ നിന്നും "മോളെ കേറിയ്ക്കോ " ആ അയാൾ
ഞാൻ ഒന്ന് മടിച്ചെങ്കിലും വേറെ മാർഗം ഇല്ലാത്തത് കൊണ്ട് ഞാൻ അതിൽ കയറി.
ആ ഓട്ടോ ഡ്രൈവർ എന്റെ മുഖത്ത് തന്നെ നോക്കുന്നുണ്ട്
"ടാ.., നീ വണ്ടി എടുക്ക് " അയാൾ ആജ്ഞാപിച്ചു
ഓട്ടോ മുന്നോട്ട് പോയ്കൊണ്ടിരിയ്കുന്നു.
അയാൾ മാത്രമല്ല കൂടെ ഒരു സ്ത്രീയും ഉണ്ട്. ആ സ്ത്രീ സീറ്റിൽ അങ്ങേ അറ്റത്താണ് ഇരിയ്കുന്നത്. അയാൾ നടുവിലും ഞാൻ ഇപ്പുറത് വശത്തും.
ആ സ്ത്രീയും എന്നെ ഇടയ്ക്ക് ഇടയ്ക്ക് നോക്കുന്നുണ്ട്. ഇയാൾ ആ സ്ത്രീയോട് എന്നെ കുറിച്ചൊക്കെ പറയുന്നുണ്ട്. എന്നെ സൂപ്പർമാർകെറ്റിൽ വച്ചു കണ്ടതും, ബസിൽ വച്ചു കാണാറുള്ളതും ഒകെ.
ആ സ്ത്രീ ഒരു ചുരിദാർ ആണ്
💬 Comments
View all comments