Chapter Title : കഷ്ടപ്പാട് [Swathy]
ഉണ്ടായിരുന്നു. വെളിയിൽ നിന്നൊന്നും അങ്ങനെ ഞാൻ ഒന്നും കഴിയ്ക്കുന്ന ശീലം ഇല്ല.
എന്നാൽ അയാൾ നിർബന്ധിച്ചു എന്നെകൊണ്ട് ചായ കുടിയ്ക്കാൻ കൊണ്ട് പോയി. സ്റ്റാന്റിനകത്തു തന്നെ ഉള്ള ഒരു ചെറിയൊരു ബേക്കറി. നല്ല ചൂട് ചായ..... ഞാൻ പതിയെ അവിടെ നിന്നു കുടിച്ചു.
ചായ കടക്കാരനും ആയാലും പരിചയ കാരാണെന്നു തോനുന്നു.
"ഏതാ ഈ പെൺകുട്ടി " അയാളോട് ആ ചായക്കടക്കാരൻ എന്നെ നോക്കി ചോദിച്ചു
"എന്റെ പരിചയത്തിലുള്ള ഒരു കുട്ടിയ ഹംസേ ഇത് " അയാൾ തിരിച്ചും പറഞ്ഞു
അവർ അല്പം മാറി നിന്നു എന്തൊക്കെയോ പറയുന്നുണ്ട്. ഞാൻ അതൊന്നും ശ്രദ്ധിച്ചില്ല. ചായ കുടിച്ച ഞങ്ങൾ വീണ്ടും ബസ് കാത്ത് നിന്നു.
ഇതിനിടയിൽ ആയാലും ഞാനും ഒരുപാട് സംസാരിച്ചു. അയാളുടെ വീട്ട് കാര്യങ്ങൾ ഒകെ. എന്റെ വീട്ടു കാര്യങ്ങൾ ഒകെ അയാൾ ചോദിച്ചു. ഞാൻ എന്റെ ഇതുവരെ ഉള്ള കാര്യങ്ങൾ ഒകെ അയാളോട് പറഞ്ഞു.
എനിയ്ക്കെന്തോ ഇതുവരെ തോന്നാത്ത ഒരു സമാധാനം അപ്പോൾ തോന്നി. അയാൾ അയാളുടെ ബുക്ക് തുറന്നു എന്റെ ഫോൺ നമ്പർ വാങ്ങി എഴുതി വച്ചു. പിന്നെ കുറെ നേരം ഞാൻ ഒന്നും സംസാരിച്ചില്ല അയാൾ പറഞ്ഞതെല്ലാം കേട്ടു ഇരുന്നതേ ഉള്ളു.
കുറച്ചു കഴിഞ്ഞപ്പോൾ വീട്ടിലേയ്ക് പോകാൻ ഒരു ബസ് വന്നു. ബസിൽ ഒരുപാട് സീറ്റ് ഒഴിവുണ്ട്. സൈഡ് ഷട്ടർ മുഴുവൻ അടച്ചിരിയ്ക്കുകയാണ്. ബസ് കുറച്ചു സമയം അവിടെ നിർത്തി ഇട്ടിരുന്നു. അയാൾ എനിയ്ക് അഭിമുഖമായി അപ്പുറത്തെ സീറ്റിലും ഇരുന്നു. ഞാൻ അയാളെ നോക്കി ഇരുന്നു. ഞാൻ അയാളെ നോക്കുന്നത് കണ്ടത് കൊണ്ടാകും
💬 Comments
View all comments