0%

Chapter Title : ?കസ്തൂരി എൻ്റെ ഏട്ടത്തി? [The Mech]

Author : Kambikathakal Read All Parts 6.7K

ഞാൻ ഇങ്ങനെ പെരുമാറിയത്…. എന്നെ വെറുക്കല്ലെ കുട്ടാ '....ഇത് പറയുമ്പോഴും കസ്തൂരിയുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി.

' എനിക്ക് എന്ത് പറയണം എന്നൊന്നും അറിയാൻ വയ്യാ...കുറെ നേരം ഞങ്ങൾ അങ്ങനെ ഇരുന്നു.കുറച്ച് കഴിഞ്ഞ് കസ്തൂരി ശാളിൽ മുഖം എല്ലാം തുടച്ച് മുഖത്ത് ഒരു വോൾട്ടേജ് കുറഞ്ഞ ചിരിയും ഫിറ്റ് ചെയ്ത് എന്നോട്.

' ചെക്കാ...കുറെ നേരം ആയി നമ്മൾ ഇവിടെ ഇങ്ങനെ ഇരിക്കുന്നു... നമ്മുക്ക് പോണ്ടെ...എനിക്ക് കുറേ സാധനം വാങ്ങാൻ ഉണ്ട് '....

ഞാൻ തലയും ആട്ടി കർചിഫിൽ മുഖവും തുടച്ച് എഴുനേറ്റു.ഏട്ടത്തി എൻ്റെ കൂടെ വന്നു.ഇപ്പൊൾ മുമ്പത്തെ പോലെ നടക്കുമ്പോൾ വല്യ ഗ്യാപ് ഇല്ല ഞങ്ങളുടെ ഇടയിൽ.

കാറിൽ കേറി നേരെ ലുലു മാളിലോട്ട് വിട്ടു.കുറെ നേരം അതിൻ്റകത്ത് തെണ്ടി നടന്നു.ഈ സമയം ഞങ്ങൾ എന്തക്കയോ സംസാരിച്ചു..ഇപ്പൊൾ പർച്ചേസ് ചെയ്യാൻ പഴേയ മടിയില്ല.. എല്ലാ ഷോപ്പുകളിൽ കേറി ഇറങ്ങി എനിക്ക് ഇഷ്ടപെട്ട സാധനങ്ങളും അവൾക്ക് ഇഷ്ടപെട്ടതും വാങ്ങി. ഈ സമയം കൊണ്ട് ഞങ്ങളുടെ ഇടയിൽ ഉണ്ടായിരുന്ന ഗ്യാപ് പോയി മുട്ടിയുരുമ്മി നടക്കാൻ തുടങ്ങി...ആളുകൾ അസൂയയോടെ ഞങ്ങളെ നോക്കി...ഇതൊന്നും മൈൻഡ് ചെയ്യാതെ ഞങ്ങൾ നടന്നു.

ഉച്ച ആയപ്പോൾ പർച്ചേസ് എല്ലാം കഴിഞ്ഞ് അവിടന്ന്‌ ഞങ്ങൾ ഇറങ്ങി.

കാറിൽ ഇരിക്കുമ്പോൾ അവൾ സൈലൻ്റ് ആയിരുന്നു.കുറച്ച് കഴിഞ്ഞപ്പോൾ പതിയ മടിച്ച് മടിച്ച് എന്നോട് പറഞ്ഞു..

' അതെ….നമ്മുക്ക് പുറത്തുനിന്ന് വല്ലതും കഴിക്കാം '....

ഞാൻ ഒന്നും പറയാതെ കാർ നേരെ അടുത്തുള്ള ഏറ്റവും നല്ല ബിരിയാണി കിട്ടുന്ന അടുത്ത് വിട്ടു.

' ഹൂ...എന്ത് വല്യ ഹോട്ടലാ ചെക്കാ ഇത് '...ഞാൻ

💬 Comments

View all comments