0%

Chapter Title : കടൽക്ഷോഭം 7 [അപ്പു]

Author : Woodpecker Read All Parts 1.2K

കുറച്ച് ഉത്തരവാദിത്തം ഏൽപ്പിക്കാൻ പോവാ... വയസ് കൊറേയായില്ലേ ഇനിയിപ്പോ വീട്ടിലെ അംഗസംഖ്യ ഒന്ന് കൂട്ടാം.. അധികം വൈകാതെ ഇവള് പോവൂലെ " ജീനയെ ചേർത്ത് നിർത്തി അമ്മ പറഞ്ഞു.. എന്റെ കല്യാണക്കാര്യമാണ് പറഞ്ഞതെന്ന് എനിക്ക് മനസിലായി.. ലിയയുടെ മുഖം വാടിയത് ഞാൻ കണ്ടു.. "അല്ല അതിപ്പോ പെട്ടന്ന് " ഞാൻ വിക്കി " പെട്ടന്നൊന്നും അല്ല നല്ല സമയമുണ്ട്.. ആറു മാസം.. അവർക്കും കുറച്ചു ധൃതിയുണ്ടേ " അമ്മ പറഞ്ഞത് കേട്ട് ഞാനും ഒന്ന് ഞെട്ടി " അപ്പൊ അമ്മ ഉറപ്പിച്ചോ? " ഞാൻ ചോദിച്ചു " ഞാനല്ലല്ലോ നിന്റെ തന്ത... തലയിരിക്കുമ്പോൾ വാലാടാൻ പാടുണ്ടോ.. അപ്പനാണ് ഉറപ്പിച്ചത് ഞാനല്ല " അമ്മ പറഞ്ഞു " നിങ്ങളിതെന്താ പറയണേ എനിക്ക് ഇഷ്ടമാവണ്ടേ.. വല്ല പെണ്ണുങ്ങളെയും കാണിച്ചിട്ട് കെട്ടാൻ പറഞ്ഞാൽ എങ്ങനാ.. ആ പെണ്ണിനും കാണില്ലേ ആഗ്രഹങ്ങൾ ഒന്നും ചോദിക്കാതെയും പറയാതെയും എന്തോന്നിത്? " ഞാനല്പം ഒച്ചയെടുത്തു " ആന്റി ഞാൻ പോട്ടെ !!!! " ലിയ കരച്ചിലിന്റെ വക്കത്തായിരുന്നു അവൾക്കവിടന്ന് ഓടി രക്ഷപ്പെടാൻ തോന്നിക്കാണും.. ആ നിഷ്കളങ്കമുഖം വാടുന്നത് കണ്ടപ്പോൾ അവളെ ചേർത്ത് നിർത്തി ഇതാണെന്റെ പെണ്ണ് ഇവളെ മതിയെനിക്ക് എന്ന് പറയാൻ തോന്നി " നീ പോവല്ലേ നിക്ക്... " അമ്മ ലിയയോട് പറഞ്ഞു എന്നിട്ട് എന്റെ നേരെ നോക്കി "ടാ പൊട്ടാ വല്ല പെണ്ണുങ്ങളെയും ഒക്കെ നിനക്ക് ഞങ്ങൾ ആലോചിക്കുവോ... കാര്യം പൊട്ടനാണെങ്കിലും ഞങ്ങളുടെ ഏക ആൺതരിയല്ലേ.. ഇതിലും നല്ലൊരു പെണ്ണിനെ നിനക്ക് എവിടെ അന്വേഷിച്ചാലും കിട്ടാൻ പോണില്ല.. പിന്നെ നിനക്ക് കാണണം സംസാരിക്കണം

💬 Comments

View all comments