Chapter Title : കടൽക്ഷോഭം 7 [അപ്പു]
അത് ന്യായം... ദേ നിക്കുന്നു നീ സംസാരിച്ചോ നിന്റെ പെണ്ണിനോട് അപ്പൊ പെണ്ണുകാണലും ലാഭമായില്ലേ "... അമ്മയും ജീനയും ചിരിച്ചു.. ലിയയെ ചൂണ്ടിക്കാണിച്ചാണ് അമ്മ അത് പറഞ്ഞതെന്ന് വിശ്വസിക്കാൻ എനിക്കും ലിയക്കും കുറച്ച് സമയം വേണ്ടിവന്നു... ഞങ്ങൾ പരസ്പരം അന്തംവിട്ട് നോക്കിനിന്നു .. അമ്മയുടെ ചിരി കണ്ടിട്ട് ലിയ അവിടെനിന്ന് നാണം കൊണ്ട് ഓടിപ്പോവാൻ ഭാവിച്ചു.. അമ്മ അവളുടെ കയ്യിൽ കയറിപ്പിടിച്ചു.. " മോൾക്കും ഇഷ്ടമാണെന്നാണ് ഷൈനി പറഞ്ഞത്... ഇപ്പൊ ആ നിൽപ് കണ്ടപ്പോ എനിക്ക് ഉറപ്പായി.. വീട്ടിൽ ചെല്ലുമ്പോ അപ്പൻ പറയും ബാക്കി അപ്പൊ അങ്ങ് സമ്മതം മൂളിയെച്ചാ മതി കേട്ടോ... " അമ്മ പറഞ്ഞു.. അവൾ ഒന്ന് പുഞ്ചിരിച്ച ശേഷം നാണവും സന്തോഷവും കലർന്ന ചിരിയോടെ വീട്ടിലേക്ക് ഓടി.. അമ്മയും ജീനയും അത് കണ്ട് ചിരിച്ചു.. എനിക്ക് എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായിരുന്നു.. " എന്താ മോനെ കല്യാണം വേണ്ടെന്ന് അവരോട് പറയട്ടെ " അമ്മ എന്നെയൊന്നു ആക്കി "കുറച്ചു നേരത്തേയാക്കാൻ പറ്റുവോ " ഞാൻ കുറച്ചു സീരിയസ് ആയി അഭിനയിച്ച് ചോദിച്ചു "ഓ അതിനിപ്പോ എന്താ എനിക്കവളെ വല്യ കാര്യാ... " അമ്മ ചിരിച്ചു " അമ്മേ അമ്മയാണമ്മേ അമ്മ... ഉമ്മ്മമ്മ " ഞാൻ അമ്മക്കൊരു ഉമ്മയും കൊടുത്തു " ഞാൻ നിന്റെ ചമ്മിയ മോന്ത ലൈവ് കാണാനാണ് വന്നത് ഇതിപ്പോ ഒരുവെടിക്ക് രണ്ട് പക്ഷി എന്ന് പറഞ്ഞതുപോലായല്ലോ രണ്ടു ചമ്മിയ മോന്ത !!!" അമ്മ പിന്നെയും ചിരിച്ചു " ഷൈനിചേച്ചിയാണോ ഇതിന്റെയാള്?? " ഞാൻ ആ സന്തോഷത്തിൽ തന്നെ ചോദിച്ചു "
💬 Comments
View all comments