0%

Chapter Title : കടൽക്ഷോഭം 8 [അപ്പു]

Author : Woodpecker Read All Parts 884

വരെ എന്റെ കമ്മീഷൻ തന്നിട്ടില്ല..!!" ഷൈനി ചേച്ചി പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു.. ഇങ്ങനുള്ള ചടങ്ങുകൾക്ക് എന്ത് പറഞ്ഞാലും ചിരി വേണ്ടതാണല്ലോ…

അങ്ങനെ ഓരോന്ന് പറഞ്ഞ് സമയം പോയി… അവർക്കെല്ലാം എന്നെ ബോധിച്ചുവെന്ന് എനിക്ക് മനസിലായി..

അധികം വൈകിയില്ല.. അവരിറങ്ങാൻ തുടങ്ങി…

"നിങ്ങളിറങ്ങിക്കോ ഞാനിപ്പോ വരാം..!!" എന്നും പറഞ്ഞ് ഷൈനി ചേച്ചി അകത്തേക്ക് പോയി…

ഞാനവരെ വഴി വരെ കൊണ്ടുവിട്ടു… പോവാൻ നേരം സന്തോഷത്തോടെ കെട്ടിപ്പിടിച്ചൊക്കെയാണ് അവർ പോയത്… എനിക്കും ഒരു സമാധാനമായി… ഇനി ലിയ എന്റെ സ്വന്തമാവുന്നവരെയുള്ള കാത്തിരിപ്പ് മാത്രം….

ഞാൻ തിരിച്ച് റൂമിലേക്ക് നടന്നു… അമ്മയും ജീനയും ഓരോ പണികളിലാണ് അച്ഛൻ ഹാളിലുണ്ട്…..

"അമ്മേ ഷൈനിച്ചേച്ചി പോയോ…??" ഷൈനി ചേച്ചിയെ കാണാഞ്ഞത് കൊണ്ട് ഞാൻ അടുക്കളയിൽ ചെന്ന് അമ്മയോട് ചോദിച്ചു…

"ആഹ് അവളും ഷീനയും കൂടെ വീട്ടിലേക്ക് പോയി… ആ കൊച്ച് എവിടാരുന്നോ ആവോ… അവരൊന്നും വന്നപ്പോ കണ്ടില്ല.. ഞാൻ വിചാരിച്ചു നേരത്തെ വീട്ടിലേക്ക് പോയിക്കാണുന്ന് ".....

ഞാനൊന്ന് ഞെട്ടി… ഇനി ഷൈനി ചേച്ചിയെങ്ങാനും ഷീന ചേച്ചിയെ എന്റെ മുറിയിൽ നിന്ന് പൊക്കിക്കാണുവോ….?? അങ്ങനാണേൽ കാര്യങ്ങളെല്ലാം ഗുദാഹവാ…

പക്ഷെ അനക്കങ്ങളൊന്നും ഉണ്ടായില്ല… ഷൈനി ചേച്ചിയുടെ സ്വഭാവം വെച്ച് എനിക്കിട്ട് രണ്ട് പൊട്ടിക്കണ്ട സമയം കഴിഞ്ഞു… പക്ഷെ ഇതുവരെ കിട്ടിയില്ല അപ്പോ പൊക്കിക്കാണില്ല അത് തന്നെ…

കുറച്ച് മനസമാധാനത്തോടെ ഞാൻ പിന്നെയും പോയി കിടന്നു…. അന്ന് പകൽ മുഴുവനും എന്റെ കല്യാണം തന്നെയായിരുന്നു ചർച്ച..

അന്ന് വൈകിട്ട് ഒരു 7-8 മണിയായപ്പോൾ ജേക്കബേട്ടൻ എന്റെ ഫോണിൽ വിളിച്ചു…

"ഹലോ ജേക്കബേട്ടാ….!!'

" ടാ നീയിന്ന് ഫ്രീയാണോ..??"

💬 Comments

View all comments