Chapter Title : കടൽക്ഷോഭം 8 [അപ്പു]
"ഓ എനിക്കെന്താ പരിപാടി… ഫ്രീയാ..!!"
" എന്നാ വീട്ടിലേക്ക് വാ ഇന്നൊന്ന് കൂടാം.. നിന്റെ കല്യാണം ഉറപ്പിച്ചതല്ലേ.. "
"അത് ഉറപ്പിച്ചില്ലല്ലോ അവര് വന്നു കണ്ടല്ലേ ഉള്ളു…?"
"ഓ പിന്നെ വന്നു കാണാൻ നിന്നെയാണോ ആ കൊച്ച് കെട്ടണെ…?? നീയിങ്ങ് വാടാ മോനെ കല്യാണ വീട്ടിൽ നിന്ന് കൊണ്ടുവന്ന സൂപ്പർ സാധനം ഉണ്ട്… പെട്ടന്ന് വാ..!!"
" ആ ദേ വരുന്നു….!"
അങ്ങനെ അമ്മയോട് പറഞ്ഞ് ഞാൻ നേരെ ജേക്കബേട്ടന്റെ വീട്ടിലേക്ക് വീട്ടിലേക്ക് വച്ചുപിടിച്ചു….
ചെന്ന് കയറിയപ്പോ തന്നെ ഫുൾ സെറ്റപ്പ് ആയിട്ട് ജേക്കബേട്ടൻ ഇരിപ്പുണ്ട്…
"ആഹാ എല്ലാം set ആണല്ലോ…!!"
" ആ നീയായിട്ട് വരുന്നതും നോക്കിയിരുന്നു.. പിന്നെ കാണാഞ്ഞപ്പോഴാ വിളിച്ചേ…!!"
"ചേട്ടൻ വന്ന കാര്യം എനിക്കറിഞ്ഞൂടല്ലോ..!!"
"ആ അതെന്തേലും ആവട്ട്… നീ എടുത്ത് അടി മോനെ… "
എന്നും പറഞ്ഞ് ആദ്യം മൂപ്പര് തന്നെ അടിതുടങ്ങി…പിന്നെ എന്നെ നോക്കാതെ മടമടാ അടിച്ച് കയറ്റി...ഞാൻ രണ്ടാമത്തേത് ഒഴിച്ചപ്പോ ചേട്ടൻ എഴോ എട്ടോ ആയി…. അപ്പോഴേക്കും ഷൈനി ചേച്ചിയും ഷീന ചേച്ചിയും അവിടെ വന്നു ഹാളിലേ സോഫയിൽ ഇരുന്നു….
"ഒന്നൂടെ ഒഴിച്ച് കൊടുക്കടാ അതോടെ അയാൾടെ ബോധം പൊക്കോളും…!!"
ഷൈനി ചേച്ചി പുച്ഛത്തോടെ പറഞ്ഞു…ഞാൻ ചേച്ചിയെ ഒന്ന് നോക്കി…
"പറ്റുകേലെ മാറ് ഞാൻ കൊടുക്കാ..!!'
എന്നും പറഞ്ഞ് ചേച്ചി ഒരെണ്ണം കൂടെ ഒഴിച്ച് ചേട്ടന്റെ വായിൽ കുത്തിപ്പിടിച്ച് ഒഴിച്ചു… കയ്യൊന്ന് പൊക്കി പ്രതികരിക്കാനോ ആരാണ് കുടിപ്പിക്കുന്നത് എന്ന് മനസ്സിലാക്കാനോ ബോധമില്ലാതെ ഒരെണ്ണം കൂടി അടിച്ച് ജേക്കബേട്ടൻ ഓഫ് ആയി…
"കഷ്ടം…!!!" വീണ്ടും പുച്ഛത്തോടെ ഷൈനിചേച്ചി പറഞ്ഞു…
ഞാൻ
💬 Comments
View all comments