Chapter Title : കടമ [Colony Sonu]
ചായകുടിയും ചടങ്ങുകളും നടന്നു. എന്നാലും സുന്ദരി ആണെങ്കിലും എനിക്ക് അധിക സൗന്ദര്യമുള്ള സുന്ദരിമാരെ വിവാഹത്തിന് വലിയ താൽപ്പര്യമില്ല. എത്ര എത്ര പീഡന കേസുകള ആണ് ഓരോ ദിവസവും വരുന്നത്. മാത്രമല്ല ആരെങ്കിലും ചപ്പി തുപ്പിയ സാധനങ്ങൾ ആണ് ഇന്ന് കൂടുതലും ഉള്ളത്. എന്നിരുന്നാലും കണ്ട മാത്രയിൽ '' വേണ്ടെന്ന്" പറയാൻ നിന്നില്ല. അവരുടെ താൽപ്പര്യവും നമ്മൾ അറിയണമല്ലോ. പതിവ് പെണ്ണ് കാണൽ പോലെ ബ്രോക്കറോട് തങ്ങളുടെ അഭിപ്രായം പറഞ്ഞ് അറിയിക്കാം എന്നും പറഞ്ഞു പെണ്ണ് വീട്ടുകാർ ഞങ്ങളെ യാത്രയാക്കി.
നൈറ്റ് ഷിഫ്റ്റ് ഉള്ളത് കൊണ്ട് ഉച്ചയ്ക്ക് വീട്ടിൽ വന്നു ഭക്ഷണം കഴിച്ചു ഞാൻ കിടന്നു ഉറങ്ങി. വൈകുന്നേരം അഞ്ച് മണി കഴിഞ്ഞപ്പോൾ ഞാൻ എഴുന്നേറ്റു ആദ്യം അമ്മയോട് അന്വേഷിച്ചത് ഇന്ന് കാണാൻ പോയ പെണ്ണ് വീട്ടുകാർ ബ്രോക്കറിനോട് എന്തെങ്കിലും പറഞ്ഞോ എന്നാണ്. അതും മുടങ്ങിയ ലക്ഷണമാണ് അമ്മയുടെ മുഖം കണ്ടപ്പോൾ എനിക്ക് മനസിലായത്. എന്നെ സംബന്ധിച്ച് ഇത് അത്ര വലിയ കാര്യം ഒന്നുമല്ല. ഇതുവരെ കണ്ടതിൽ വച്ച് ചില പെണ്ണ്കാണലുകളിൽ പെണ്ണിനും പെണ്ണിൻ്റെ വീട്ടുകാർക്ക് എന്നെ ഇഷ്ടപെട്ടിട്ടുണ്ട്, എന്നാൽ സ്ത്രീധനം കുറവ് എന്ന പേരിൽ എൻ്റെ അമ്മ തന്നെ ആണ് അതിനെല്ലാം മുടക്കം നിന്നിട്ടുള്ളത്. ട്രെയിനിംഗ് കഴിഞ്ഞ് വന്നതിന്റെ ചില അവശത്തകളും കരിവാലിപ്പും ബാഹ്യമായി എന്നിൽ പ്രകടമാണ്. അതിനാൽ ഇതെല്ലാം ഞാൻ നിസ്സാരമായി തന്നെ കണ്ടൂ. എന്നാൽ അമ്മയ്ക്ക് അങ്ങനെ ആയിരുന്നില്ല, എന്തോ ഒരു വിഷമം അമ്മയിൽ ഉണ്ടായിരുന്നു. അതു ഒരു പക്ഷെ ഒരു സമയത്ത് ഇങ്ങോട്ട് വന്ന അല്ലോചനകൾ വേണ്ടെന്ന് വച്ചതിൻ്റെ പശ്ചാത്താപം ആയിരിക്കാം.....
ഞാൻ:
💬 Comments
View all comments