Chapter Title : കഥ പറയുമ്പോൾ [കീർത്തന]
ചേട്ടനെ കല്യാണം കഴിക്കുന്നതിൽ എന്താ അഭിപ്രായം എന്ന്. ഞാൻ നല്ല മറ്റുരെഡ് ആയിരുന്നു കാർത്തിക്കും ചേട്ടനെ നല്ല ഇഷ്ടം ആയിരുന്നു.
അങ്ങനെ അവർ രണ്ടു പേരും രജിസ്റ്റർ മാര്യേജ് ചെയ്തു. ഞങ്ങൾ എല്ലാം വാടക വീട് വിട്ടു ഞങളുടെ പുതിയ വീട്ടിലേക്ക് താമസം മാറി. അച്ചനെക്കാളും കേറിങ് ആയിരുന്നു ഞങളുടെ രണ്ടാനച്ചൻ. ഞങ്ങൾക്ക് കണ്ടറിഞ്ഞു പോക്കറ്റ് മണി തരും സിനിമക്ക് കൊണ്ടു പോവും ബീച്ചിൽ കൊണ്ടു പോവും അങ്ങനെ പുതിയ ജീവിതം ഞങ്ങൾ ശെരിക്കും ആസ്വദിച്ചു.അമ്മയെ എല്ലാത്തിലും ഹെല്പ് ചെയ്യും. കുക്കിംഗ് ഡ്രസ്സ് കഴുകൽ എല്ലാം.
എന്റെ പതിനെട്ടാം ബര്ത്ഡേ ക്ക് അച്ഛൻ എനിക്ക് ഒരു സ്കൂട്ടർ ഗിഫ്റ്റ് ആയി തന്നു. കല്യാണം കഴിഞ്ഞു രണ്ടാം മാസത്തിൽ ആണ് അമ്മ പ്രെഗ്നന്റ് ആണെന്ന് ഞങ്ങൾ അറിഞ്ഞത്. സ്കാൻ ചെയ്തപ്പോൾ അമ്മ മൂന്നു മാസം ഗർഭിണി.
ഞാൻ ദൂരെ ഒരു സ്ഥലത്തു പോയ അച്ഛനെ വിളിച്ചു പറഞ്ഞു. " കള്ള പണി പറ്റിച്ചല്ലേ കെട്ട്യോൾ മൂന്നു മാസം ഗർഭിണി ആണ് ". അച്ഛൻ ഒരു കള്ളച്ചിരി തിരിച്ചു സമ്മാനിച്ചു. അമ്മയുടെ മുപ്പത്തി എട്ടാം വയസ്സിൽ അമ്മ വീണ്ടും ഒരു കുട്ടിക്ക് ജന്മം കൊടുക്കാൻ പോകുന്നു.
ഞങ്ങൾ എല്ലാവരും സന്തോഷത്തിൽ ആയിരുന്നു. അമ്മക്ക് കുറച്ചു നാണം ഒക്കെ ഉണ്ടായിരുന്നു ഈ പ്രായത്തിൽ ഒരു കുഞ്ഞു എന്നൊക്കെ പറഞ്ഞു. പക്ഷെ ഞാൻ ആയിരുന്നു ഫുൾ സപ്പോർട്ട് കൂടെ കാർത്തിയും അച്ഛനും സപ്പോർട്ട് ചെയ്തു കൂടെ നിന്നു. അമ്മയെ പിന്നെ ജോലിക്ക് ഒന്നും വിട്ടില്ല ഭാരം ഉള്ള പണി ഒന്നും ചെയ്യിച്ചില്ല അച്ഛൻ.
💬 Comments
View all comments