Chapter Title : കഥകൾക്ക് അപ്പുറം 6 [ഞാൻ അതിഥി]
പേഴ്സ് കീറുന്ന പരിപാടിയാ അത്.....
അമ്മയുടെ ചിരിച്ചുള്ള കമന്റ്......
അയ്യ്യ അങ്ങനെ ഒന്നും ഇല്ല..... ഞാൻ ചെറുതായ എന്തെകിലും ചോദിചചേക്കാം.....
നീ നിന്റെ ആഗ്രഹം പറഞ്ഞോടി... അമ്മ അങ്ങനെ ഒക്കെ പറയും...
ഓ... ഒരു സഹോരനും സഹോദരിയും........
അമ്മേ വിശക്കുന്നു.... എന്താ കഴിക്കാൻ ഉള്ളത്......
അച്ഛൻ എന്തേ??????
നീ പോയി ഫ്രഷ് ആയി വാടി പെണ്ണേ......
വന്നു കയറിയ ഡ്രസ്സ് പോലും മാറിയിട്ടില്ല.....
ഞാൻ കണ്ണ് കാണിച്ച് മോളെ വിട്ടോ സീൻ......
അവള് പതുക്കെ രൂമിലോട്ട് പോയി....
______________
ഞാൻ മൊബൈൽ എടുത്ത് എന്റെ ചങ്ക്കളെ വിളിച്ചു....
കുറെ നാളായി കണ്ടിട്ട്, ഗ്രൂപ് വീഡിയോ കോൾ ആണ് ചെയ്തത്....
നവനീത് കോൾ ബിസി, അൽതാഫ് എടുത്തു, കുറച്ച് നേരം സംസാരിച്ചു ,ഇടക്ക് ഇടക്ക് നവനിയെ വിളിക്കുന്നുണ്ട്,
പക്ഷേ ബിസി.......
ഡാ എന്താടാ നവനി ഭയങ്കര ബിസി ആണല്ലോട......
സത്യമാട... ഞാനും കുറച്ച് നാളായി അവനെ ശ്രദ്ധിക്കുന്നു...
ഫോൺ എപ്പോഴും ബിസി ആണ്, കാണാൻ വിളിച്ചാൽ ഓരോ ഒഴിവു പറയും..
നീ വന്നിട്ട് എന്തെകിലും ചെയ്യാം എന്ന് വിചാരിച്ചു...
വേറെ എന്താടാ ലൈൻ എവിടെയോ സെറ്റ് ആയി, അത്ര തന്നെ.......
ഹ ഹാ ഹാ..... ഞാനും അതാ വിജരിക്കുന്നെ....
അല്ലെങ്കിൽ നമ്മുടെ പിന്നിൽ നിന്ന് മാറാത്ത കുഞ്ഞാ......
ഓ... ഒരു കാര്യത്തെക്കുറിച്ച് പറയാൻ മറന്നു...
നീ വരുന്നു എന്ന് പറഞ്ഞപ്പോൾ ഇൗ സൺഡേ നീ രണ്ടും ഇങ്ങോട്ട് വരാൻ ഉമ്മ പറഞ്ഞു......
അന്ന് നല്ല പോത്ത് ബിരിയാണി ഉണ്ടാക്കും
ഒന്ന് മേഞ്ഞു പോകാടാ.... അടുത്ത ദിവസം തൊട്ടു ക്ലാസ്സ്
💬 Comments
View all comments