Chapter Title : കഥകൾക്ക് അപ്പുറം 6 [ഞാൻ അതിഥി]
എന്താ കതക് തുറന്നാണോ കിടക്കുന്നെ...?
ഹേയ്.. അല്ലടാ... ഞാൻ കതക് അടച്ചു....
പിന്നെ.. ഞാൻ എങ്ങനെയാണ് അകത്ത് കയറിയത്...?
ഒന്ന് ശ്രദ്ധിക്കു കൊച്ചെ.....
ഹും.... നീ എന്നെ ശ്രദ്ധ പഠിപ്പിക്കാൻ ആണോ ഇൗ രാത്രിയിൽ വന്നെ.?
അതു ശെരി.... കിടന്ന് കരഞ്ഞത് ഞാൻ അല്ലേ......
എന്നിട്ട് ഇപ്പോ ഞാൻ വന്നതാ കുഴപ്പം....
അവള് പോയി കതക് നല്ല പോലെ ലോക് ചെയ്തു, എന്നിട്ട് അവനെ പിടിച്ച് കട്ടിലിൽ ഇരുത്തി... അവളും അവന്റെ സമീപത്ത് ഇരുന്നു.....
അവന്റെ കണ്ണിൽ തന്നെ കുറച്ച് നേരം നോക്കി ഇരുന്നു.....
നിന്നെ കണ്ടപ്പോൾ ഭയങ്കര ഹാപ്പി ആയി ഞാൻ.....
ആണോ..... അപോ ഞാൻ ഇൗ രാത്രി വന്നത് വെറുതെ ആയില്ല....
നീ ഇവന്റെ കാര്യം ആലോചിച്ച് വിഷമിക്കണ്ട.....
അവന്റെ കാര്യം ഞാൻ ഏറ്റു....
ആരും ഇനി നിന്നെ ആ കണ്ണ് കൊണ്ട് കാണില്ല .....
എന്നാണ് അവന്റെ കൂടെ ചെല്ലാൻ പറഞ്ഞത്.....
നമ്മുടെ കോളേജ് തുറക്കുന്ന അന്ന്....
ഹ്മും... അത് അടുത്ത തിങ്കൾ അല്ലേ...?
ഞാൻ അന്ന് പറയുന്നത് പോലെ നീ ചെയ്താൽ മതി...
നീ അത് വരെ ഹാപ്പി ആയി ഇരിക്ക്....
അവസാനം ഞാൻ തന്നെ നിന്റെ ദേഹത്ത് തൊട്ടത്.... അത് അങ്ങനെ തന്നെ ഇരിക്കട്ടെ.....
ഹും.......അവള് ചെറു പുഞ്ചിരിയോടെ തല ആട്ടി....
ഞാൻ എങ്കിൽ പോകട്ടെ.....
ഇത്ര പെട്ടന്നുതന്നെ പോണോ മോനെ....
കുറച്ച് നേരം കൂടി ഇരിക്കട....
ഞാനേ നിന്നോട് സല്ലപിക്കാൻ വന്നതല്ല, നിന്റെ കരച്ചിൽ കണ്ട് ഒന്ന് ആശ്വസിപ്പിക്കാൻ വന്നതാ....
നീ കിടന്ന് ഉറങ്ങാൻ നോക്ക്... ഹ് അതെ
💬 Comments
View all comments