0%

Chapter Title : Kathal The Core [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 2.3K

വെച്ചില്ല....

എല്ലാം അവളുടെ വീട്ട്കാർക്കും അറിയാമായിരുന്നു..... മൂന്ന് മാസമായി അതൊക്കെ കഴിഞ്ഞിട്ട് പക്ഷെ ജോ ആകേ തകർന്നു.... വല്ലപ്പോഴും കുടിച്ചിരുന്ന ജോ നല്ല കുടിയനായി മാറി...... ഇപ്പൊ കൃഷിയുമില്ല പഴയ ഉത്സാഹവുമില്ല....

ജെസ്സിയുടെ കണ്ണുകൾ അവനെയോർത്തു നിറഞ്ഞു.... തന്റെ അനിയനായിരുന്നു അവൾക്കെല്ലാം.... ചെറുപ്പം തൊട്ട് അനിയൻ ആയിരുന്നു അവളുടെ കൂട്ട്

ജോസിന് ജെസ്സിയും അതുപോലെ തന്നെ .... ജെസ്സിയുടെ കല്യാണം ശേഷം ഡെനിസുമായും ജോ നല്ല കൂട്ടായിരുന്നു.... എപ്പോഴും ഇവിടെ വരും.... എന്നെയും ഡെന്നിസിനെയും കാണാൻ... പിന്നെ മാർവെൽ വന്നെങ്കിൽ അവളുടെ കൂടെ ഉണ്ടാകും... ഞങ്ങൾ അങ്ങോട്ട് പോകും..... ഇപ്പൊ അതൊക്കെ നിന്നു....

അമ്മയുടെ കാര്യമാണ് കഷ്ടം.... എന്റെയും ജോയുടെയും കാര്യങ്ങൾ ഓർത്തു സങ്കടപെടാനേ നേരമുള്ളൂ

എന്തായാലും നാളെയൊന്നു അവിടെ പോയി അവനെയൊന്നു കാണണം

അഞ്ചു മണിയോടെ ഉറക്കം കഴിഞ്ഞു ചാക്കോ മാഷ് എണീറ്റു....

ചാക്കോ : മോളെ... ചായ...

അടുക്കളയിൽ ആയിരുന്നു ജെസ്സി.... വൈകീട്ടത്തെ ചായയുടെ പതിവ് അവൾക്കറിയാം...

പെട്ടെന്ന് തന്നെ ചായഎത്തി...

ഉമ്മറത്ത് ചാരു കസേരയിൽ ഇരിക്കുവായിരുന്നു ചാക്കോ മാഷ്.... ചായയും വട്ടേപ്പവും ആയി ജെസ്സി വന്നപ്പോഴാണ് ഡെന്നിസ് കാറിൽ വന്നത്...

കാറിൽ നിന്നു സതീശൻ സഖാവും ഇറങ്ങി....

സതീശൻ : ആഹ് നല്ല സമയത്താണല്ലോ നമ്മുടെ വരവ്... അല്ലെ ഡെന്നിസ്

ചാക്കോ : ആഹ് എന്താ സഖാവേ.. കുറെ നാളായല്ലോ കണ്ടിട്ട്

സതീശൻ : തിരക്കല്ലേ മാഷേ... ഒരു നൂറു കൂട്ടം കാര്യങ്ങളാ... ഇന്ന് തന്നെ രാവിലെ ചിക്കൻ വാങ്ങാൻ ഇറങ്ങിയതാ..... സമയം 5 കഴിഞ്ഞു... ഞാനും എത്തിയിട്ടില്ല ചിക്കനും എത്തിയിട്ടില്ല...വീട്ടിൽ ചെല്ലുമ്പോ

💬 Comments

View all comments