Chapter Title : Kathal The Core [ആശാൻ കുമാരൻ]
ബോധം കെട്ട് ഉറങ്ങുവാ...
ജെസ്സി : ഞാൻ നാളെ വരാം അമ്മേ...
ഫിലോമിന : മം.... ബാക്കി വന്നിട്ട് പറയാം.... നീ പറഞ്ഞാലേ അവൻ കേൾക്കൂ.....
ജെസ്സി : ശരിയമ്മേ...
ജെസ്സി കാൾ കട്ട് ചെയ്തു..... ഇപ്പോൾ ജോ ആണ് അവളുടെ വേദന.....
ബാംഗ്ലൂരിൽ നല്ല സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലിയുണ്ടായിരുന്നതാ... ആ ജോലിയൊക്കെ മടുത്തു നാട്ടിൽ വന്നു കൃഷി തുടങ്ങി..... അമ്മയെ ഒറ്റക്കാക്കി പോകുന്നതിന്റെ വിഷമം കണക്കിലെടുത്തു ജോലി ഉപേക്ഷിക്കുന്നതിൽ ആർക്കും പ്രശ്നമുണ്ടായിരുന്നില്ല..... കൃഷി പിന്നെ അവനു പണ്ടേ ഇഷ്ടമുള്ള കാര്യമായിരുന്നു....
ഡെന്നിസിനോടാണ് ജോലി വേണ്ട എന്നു വെക്കുന്നതിന്റെ കാര്യം ആദ്യം പറഞ്ഞത്.... ഡെന്നിസ് ഫുൾ സപ്പോർട്ട് ആയിരുന്നു....
പിന്നെ അവർക്ക് ജീവിക്കാനുള്ളത് ഒക്കെ ആ പറമ്പിൽ നിന്നു കിട്ടും... പിന്നെന്തിനാ അമ്മയെ ഒറ്റയ്ക്കാക്കി പോകുന്നത്... അതായിരുന്നു ഡെന്നിസിന്റെ ലൈൻ....
അങ്ങനെ ഇരിക്കുമ്പോഴാണ് അവനൊരു കല്യാണലോചന വന്നത്....കുട്ടിക്കാനത്തുനിന്ന്....
ഞാനും ഡെന്നിസും അവനും ചെന്നു കണ്ടിട്ടാണ് കല്യാണം ആലോചിച്ചത്.....രണ്ടു പേർക്കും സമ്മതമായിരുന്നു... പിന്നെ ജോ കാണാൻ നല്ല ചേലുള്ള പയ്യനാണ്... ഞങ്ങളുടെ അപ്പന്റെ അഴകാണ് ഞങ്ങൾക്ക് കിട്ടിയിരിക്കുന്നത് എന്നു അമ്മ എപ്പോഴും പറയും ...
പെട്ടെന്നായിരുന്നു കല്യാണം... പെൺ വീട്ടുകാരുടെ ധൃതി കണ്ടപ്പോൾ ഞങ്ങൾക്ക് സംശയമൊന്നും തോന്നിയില്ല... പക്ഷെ അതൊരു വൻ ദുരന്തമായി തീർന്നു ആ കല്യാണം....
കല്യാണം കഴിഞ്ഞു മൂന്നാം നാൾ തന്നെ ജോസിന്റെ പെണ്ണു സിമി ഒളിച്ചോടി... അവളുടെ കാമുകന്റെ കൂടെ....കിട്ടിയ സ്വർണവും പിന്നെ ജോസും ഞങ്ങളും കൊടുത്ത സ്വർണവും എല്ലാം കൂടെ അവൾ അടിച്ചു മാറ്റി കൊണ്ടു പോയി... ഒരു മാപ്പപേക്ഷ പോലും എഴുതി
💬 Comments
View all comments