Chapter Title : Kathal The Core [ആശാൻ കുമാരൻ]
ചാക്കോയും മുറിയിൽ ചെന്നു കിടന്നു.....
ജെസ്സി ഫോണിൽ സമയം പോകാനായി പലതും തിരഞ്ഞു കൊണ്ടിരുന്നു... അപ്പോഴാണ് ഡെന്നിസിന്റെ ഫോൺ വന്നത്...
ഡെന്നിസ് : ഹലോ
ജെസ്സി : എവിടെയാ വരുന്നില്ലേ....
ഡെന്നിസ് : എനിക്ക് രണ്ട് മൂന്ന് മീറ്റിംഗ് ഉണ്ടെടി... നിങ്ങൾ കഴിച്ചോ... ഞാൻ ലേറ്റ് ആവും...
ജെസ്സി : ഞങ്ങൾ കഴിച്ചു... കുറച്ചു നേരം കാത്തിരുന്നു... പിന്നെ അപ്പന് വിശക്കുന്നു എന്നു പറഞ്ഞു കഴിച്ചു...
ഡെന്നിസ് : ആഹ്... പിന്നെ...
ജെസ്സി : എന്നതാ
ഡെന്നിസ് : അമ്മചി വിളിച്ചിരുന്നു...
ജെസ്സി : എന്തെ
ഡെന്നിസ് : ജോസിന്റെ കാര്യം തന്നെയാ... പക്ഷെ ഞാൻ മീറ്റിംഗിൽ ആയതോണ്ട് സംസാരിക്കാൻ പറ്റിയില്ല... പെട്ടെന്ന് കട്ട് ചെയ്തു.... നീ ഒന്ന് വിളി...
ജെസ്സി : ശരി....
ഡെന്നിസ് : എന്നാ വെക്കുവാണേ....
ജെസ്സി അമ്മയെ വിളിച്ചു....
ജെസ്സി : ഹലോ...എന്നാ അമ്മേ.....
ഫിലോമിന : മോളെ ജോസിന്റെ കാര്യമാ... ഞാൻ ഡെന്നിസിനെ വിളിച്ചിരുന്നു... അവൻ എന്തോ തിരക്കിലാ
ജെസ്സി : ആ പാർട്ടി മീറ്റിംഗ് ഉണ്ട്
ഫിലോമിന : മോളെ.... അവൻ നല്ല കുടിയാ .... രണ്ടു ദിവസമായി മുറിയിലാ... പുറത്തേക്ക് വരുന്നു പോലുമില്ല.....
ജെസ്സി : അവൻ വീണ്ടും തുടങ്ങിയോ... ഇന്നാളല്ലേ ഞാനും ഡെനിസും വന്നു കാര്യങ്ങളൊക്കെ പറഞ്ഞു മനസ്സിലാക്കിയത്..
ഫിലോമിന : അതെ... പക്ഷെ ഇന്നാള് പുറത്തു പോയി... ആരെയൊക്കെയോ കണ്ടു തിരിച്ചു വന്നു വീണ്ടും തുടങ്ങി... എനിക്ക് തോന്നുന്നേ ആ മൂദേവിയുടെ വീട്ടിൽ പോയെന്നാ....
ജെസ്സി : എവിടെ അവൻ...
ഫിലോമിനാ : അകത്തുണ്ട്...
💬 Comments
View all comments