0%

Chapter Title : Kathal The Core [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 2.4K

പരീക്ഷയുണ്ട്..... അത് കഴിഞ്ഞേ വരൂ...

ഡെന്നിസ് : മം

ജെസ്സി : പിന്നെ... നാളെ ഞാൻ വീട് വരെ പോകും

ഡെന്നിസ് : ആഹ്.... അമ്മച്ചി എന്നാത്തിനാ വിളിച്ചേ...

ജെസ്സി : ജോയുടെ കാര്യം പറയാനാ... അവൻ വീണ്ടും വെള്ളമടി കൂടി...

ഡെന്നിസ് : നമ്മൾ എല്ലാം അവനെ പറഞ്ഞു മനസ്സിലാക്കിയതല്ലേ...

ജെസ്സി : അവന്റെ മനസ്സിലെ വിഷമം മാറണ്ടേ

ഡെന്നിസ് : ചെ അതിനു ഇങ്ങനെ കുടിച്ചാൽ എന്ത് ഗുണം...

ജെസ്സി : അവനു കുടിച്ചാലെങ്കിലും മാറും..... എനിക്ക് അതും പറ്റില്ലല്ലോ...

ജെസ്സി തന്റെ നൊമ്പരം പറഞ്ഞു...അതോടെ ഡെന്നിസ് തിരിഞ്ഞു കിടന്നു...

ജെസ്സിക്ക് പക്ഷെ കരച്ചിലൊന്നും വന്നില്ല... കാരണം 20 കൊല്ലമായി ഇങ്ങനെ തിരിഞ്ഞു കിടന്നു തുടങ്ങിയിട്ട്..... അതിൽ ഒരു പുതുമ പോലും ഇപ്പോഴില്ല....

ഡെന്നിസ് : ഗുഡ് നൈറ്റ്‌

ജെസ്സി : ഗുഡ് നൈറ്റ്‌...

ജെസ്സിയും പയ്യെ ഉറങ്ങി... അല്ലാതെ വേറെ എന്ത് ചെയ്യാൻ.....

__________________________________

രാവിലെ 8.30യോടെ ഡെന്നിസ് സ്കൂളിലേക്ക് പോയി.... ചാക്കോ മാഷിനുള്ളതൊക്കെ നേരത്തേ തന്നെ പള്ളിയിൽ പോയി വന്ന ജെസ്സി തയ്യാറാക്കി വെച്ചു.... വീട്ടിലേക്ക് പോകുന്ന കാര്യവും ചാക്കോ മാഷിനോട് പറഞ്ഞിരുന്നു...

ഒരു പത്തു മണിയോടെ ജെസ്സി ഒരുങ്ങി....

ജെസ്സി : അപ്പ ഞാൻ ഇറങ്ങുവാണേ...

ചാക്കോ : ആ മോളെ...

ജെസ്സി : ഉച്ചക്കുള്ളതൊക്കെ ഞാൻ മേശയിൽ വെച്ചിട്ടുണ്ട്... ചൂടുവെള്ളം ഫ്ലാസ്കിൽ ഉണ്ട്...

ചാക്കോ : ആ.... അമ്മയോടും ജോസിനോടും ഞാൻ അന്വേഷിച്ചു എന്നു പറ....

ജെസ്സി ഹോണ്ട ആക്ടിവ സ്റ്റാർട്ട്‌ ചെയ്തു അവളുടെ വീട്ടിലേക്ക് വിട്ടു...

ഡെന്നിസിന്റെ

💬 Comments

View all comments