0%

Chapter Title : Kathal The Core [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 2.4K

വീട്ടിൽ നിന്നു വെറും 6 km ഉള്ളൂ.... നല്ല വഴിയായത് കൊണ്ട് വെറും 10 മിനിറ്റ് മതി....

ജെസ്സിയുടെ വീടിന്റെ വരാന്തയിൽ തന്നെ അമ്മയിരിപ്പുണ്ടായിരുന്നു...

ജെസ്സി : ആ അമ്മ എങ്ങോട്ടാ

ഫിലോമിന : ഇന്നല്ലേ ആ കറിയാച്ചന്റെ മോളുടെ മനസമ്മതം..... അവിടേക്കാ...ഞാനല്ലാതെ വേറെ ആര് പോകാനാ.... ഇവൻ ഇങ്ങനെ ആയതോണ്ടല്ലേ... അല്ലെങ്കിൽ എനിക്ക് ഇങ്ങനെ പോകേണ്ട കാര്യമുണ്ടോ....

ജെസ്സി : അവൻ എവിടെ....

ഹെൽമെറ്റ്‌ ഊരി കൊണ്ട് ജെസ്സി കയറി...

ഫിലോമിന : അകത്തുണ്ട്... ഇന്നലെ എപ്പോഴാണ് കിടന്നത് ആവോ ...

ജെസ്സി : എന്താ ചെയ്യാ ഇവനെ

ഫിലോമിന : ഒരു എത്തും പിടിയുവുമില്ല.... എന്റെ രണ്ടു മക്കളുടെ കാര്യവും ഇങ്ങനെ ആയല്ലോ....

ഫിലോമിനയുടെ കണ്ണുകൾ നിറഞ്ഞു...

ജെസ്സി : മം... ഇനി ഇത് പറഞ്ഞു തുടങ്ങേണ്ട...

ഫിലോമിന : നീയൊന്നു പറഞ്ഞു മനസ്സിലാക്കി കൊടുക്ക്... കുളിയും തേപ്പുമൊന്നുമില്ല...ഞാൻ ഇറങ്ങട്ടെ....

ജെസ്സി : ഞാൻ കൊണ്ടാക്കണോ...

ഫിലോമിന : വേണ്ടെടി.. നടക്കാവുന്ന ദൂരമേ ഉള്ളൂ...

ജെസ്സി : മം

ഫിലോമിന : നീ വൈകീട്ടല്ലേ പോവൂ...

ജെസ്സി : മം... അമ്മ പോയി വാ

ഫിലോമിന : ശരി....

അമ്മ പോയതോടെ ജെസ്സി അകത്തേക്ക് കയറി.... അവന്റെ ഡോർ അടഞ്ഞു കിടക്കുവായിരുന്നു...

ജെസ്സി : ജോ... മോനെ ജോ

അകത്തു നിന്നു മറുപടിയൊന്നും വന്നില്ല...

അവൾ ഡോറിൽ പിടിച്ചപ്പോൾ താനേ തുറന്നു...

അവൾ അകത്തു കയറിയപ്പോൾ മുഷിഞ്ഞ മണമടിച്ചു ഓക്കാനം വന്നു..റമ്മിന്റെയും പിന്നെന്തൊക്കെയോ മണം....മുറിയിലാണെങ്കിൽ ഇരുട്ടും.....അവൾ കർട്ടൻ നീക്കിയതോടെ കുറച്ചു വെളിച്ചം അകത്തേക്ക് കയറി...

💬 Comments

View all comments