Chapter Title : കഥയ്ക്ക് പിന്നിൽ 2 [ഉർവശി മനോജ്]
"
പേഴ്സിൽ നിന്നും ഞാൻ എടുത്ത് നൽകിയ കാശുമായി മാഷ് വരാന്തയുടെ യുടെ കൈ വരിയിൽ ഇരുന്ന മകനെയും കൂട്ടി അകത്തേക്ക് പോയി.
ഒരു മാത്ര ഞാൻ ആ പയ്യൻറെ മുഖം കണ്ടു , കുഴി വീണ കവിളുകൾ കണ്ണുകളിൽ ദൈന്യത തളം കെട്ടി ഇരിക്കുന്നു. കരുവാളിച്ച മുഖത്ത് എന്തോ നിരാശയുടെ അടയാളം എന്ന നിലയിൽ ഇതിൽ കുറ്റി താടി വളർന്നു നിൽക്കുന്നു. നമ്പൂതിരി മാഷ് പറഞ്ഞത് ശരിയാണ് ഇവൻറെ മനസ്സിലാണ് അപകടം സംഭവിച്ചത്.
മകനുമായി അകത്തേക്ക് പോയ മാഷിനെ നോക്കി നിന്ന എന്നെ ചിന്തയിൽ നിന്ന് പെട്ടെന്ന് ഉണർത്തിയത് സുധാമണി ചേച്ചിയുടെ ശബ്ദമാണ് ,
"മോള് എന്നാണ് കോളേജിൽ ജോയിൻ ചെയ്യുന്നത് .. എനിക്ക് അവിടെ ജോലി മേടിച്ചു തന്നത് ഇൗ നമ്പൂതിരി മാഷാണ് , അതിൻറെ ഒരു കടപ്പാട് എനിക്ക് എന്നും ഉണ്ടാകും അതു കൊണ്ട് തന്നെയാണ് ഞാൻ ഇപ്പോൾ അദ്ദേഹത്തിൻറെ കൂടെ ഇങ്ങോട്ട് വന്നത് "
"ചേച്ചി ഞാൻ കഴിവതും വേഗം പറ്റിയാൽ രണ്ട് ദിവസത്തിനുള്ളിൽ തന്നെ ജോയിൻ ചെയ്യും .. ഒരു കാര്യം ചോദിച്ചോട്ടെ ?"
എൻറെ ചോദ്യം കേട്ട് അമ്പരന്ന സുധാമണി ചേച്ചിയോട് ആയി ഞാൻ വീണ്ടും ചോദിച്ചു ,
"മാഷിൻറെ മകന് ഒരു അപകടം പറ്റി എന്ന് മാത്രമേ എനിക്ക് അറിയൂ സത്യത്തിൽ എന്താണ് സംഭവിച്ചത് ?"
"പഠിക്കാൻ മിടുക്കനായ പയ്യനായിരുന്നു , ബാംഗ്ലൂരിലെ ഏതോ ഐറ്റി കമ്പനിയിലായിരുന്നു ജോലി എന്ന് മാത്രം അറിയാം അവിടെ വെച്ച് എന്തോ കുഴപ്പത്തിൽ ചാടിയതാണ് "
തനിക്ക് അറിയാവുന്ന കാര്യം സുധാമണി
💬 Comments
View all comments