0%

Chapter Title : കഥയ്ക്ക് പിന്നിൽ 2 [ഉർവശി മനോജ്]

ചേച്ചി സത്യസന്ധമായി പറഞ്ഞതായി എനിക്ക് തോന്നി. മാഷ് എന്നോട് അതേപ്പറ്റി ഒന്നും സംസാരിക്കാത്ത കാലത്തോളം ഇനി അത് അന്വേഷിക്കേണ്ട കാര്യം എനിക്കില്ല എന്ന് ഞാൻ ഉറപ്പിച്ചു.

"ചേച്ചി എനിക്ക് പോയിട്ട് കുറച്ച് അത്യാവശ്യമുണ്ട് മാഷ് ഡോക്ടറെ കണ്ടിട്ട് തിരികെ ഇറങ്ങുമ്പോൾ പറഞ്ഞേക്കൂ "

സുധാമണി ചേച്ചിയോട് യാത്ര പറഞ്ഞു ഞാൻ അവിടെ നിന്നും വീട്ടിലേക്ക് ഇറങ്ങി. തിരികെ വീട്ടിലേക്കുള്ള ബസ് യാത്രയിൽ മനസ്സു മുഴുവൻ പല തരത്തിലുള്ള ചോദ്യങ്ങൾ ആയിരുന്നു . ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യങ്ങളല്ല എന്ന് ഉപബോധമനസ്സ് പറയുന്നുണ്ടെങ്കിലും എന്താണെന്ന് അറിയുവാനുള്ള സ്ത്രീ സഹജമായ ആകാംക്ഷ മനസ്സിൽ ഉണ്ട്.

'കൂട്ടുകാരിയെ കണ്ടോ ? .. എന്ന അമ്മയുടെ ചോദ്യത്തിന് നല്ല അസ്സലായി കളവു പറഞ്ഞു. വൈകുന്നേരം സ്കൂൾ വിട്ടു കുട്ടികൾ വന്നു .. പിന്നെ അവരെ മേൽ കഴികിച്ച് ആഹാരം കൊടുക്കാനും അടുത്ത ദിവസത്തേക്കുള്ള ഹോം വർക്ക് ചെയ്യിപ്പിക്കുവാനും ഒക്കെയായി അവർക്ക് പിന്നാലെയുള്ള ഓട്ടപ്പാച്ചിൽ,

"ആദി ... അമ്മ കോളേജിൽ ജോയിൻ ചെയ്തു കഴിഞ്ഞാൽ പിന്നെ എല്ലാ കാര്യത്തിലും അമ്മയ്ക്ക് സമയം കിട്ടിയെന്ന് വരില്ല .. അതു കൊണ്ട് ഹോം വർക്ക് ഒക്കെ ഇനി മുതൽ മറക്കാതെ ചെയ്യാൻ പഠിക്കണം .. കേട്ടോ "

പുസ്തകമെടുത്ത് വച്ചപ്പോഴേ ഓരോ ഓരോ സൈഡ് ബിസിനസ് ആയി ആയി എഴുനേറ്റു പോകാൻ പോയ ആദി യോട് ഞാൻ പറഞ്ഞു.

"അമ്മാ .. ഞാനിപ്പോ പറയുന്ന ഭാഷ എന്താണ് ?"

"നീ പറയുന്നത് മലയാളം .. എന്തേ ?"

"ഞാൻ തീരെ കുഞ്ഞായിരിക്കുമ്പോഴേ മലയാളം പറയുമല്ലോ ... അപ്പോൾ

💬 Comments

View all comments