0%

Chapter Title : കഥയ്ക്ക് പിന്നിൽ 2 [ഉർവശി മനോജ്]

.. ചെമ്പകതിന് എവിടെയാ വള്ളി ?"

അവന്റെ നിഷ്കളങ്ക ചോദ്യം കേട്ട് എനിക്ക് ദേഷ്യവും ചിരിയും ഉം ഒരുമിച്ചു വന്നു.

"ആദീ .. നീ നാഗവള്ളി നാഗവള്ളി എന്ന് കേട്ടിട്ടില്ലേ നാഗ ത്തിന്‌ വള്ളി ഉണ്ടായിട്ടാണോ അങ്ങനെ പറയുന്നത് ?"

അവനെ എന്തെങ്കിലും പറഞ്ഞ് ഒഴിവാക്കുക എന്ന ഉദ്ദേശത്തോടു കൂടി തന്നെയാണ് ഞാൻ അങ്ങനെ പറഞ്ഞത്.

വീണ്ടും എന്തോ സംശയം ചോദിക്കുവാൻ ആയി വന്ന് അവനോട് അല്പം നീരസത്തോടെ ഞാൻ പറഞ്ഞു ..

" നീയൊന്നു പോയി തന്നെ ഉപദ്രവം ഉണ്ടാക്കാതെ "

നിരാശയോടെ ആദി തല യും താഴ്ത്തി റൂമിൽ നിന്ന് പുറത്തേക്ക് പോയി.

അവൻ പോയി കഴിഞ്ഞപ്പോൾ മനസ്സിൽ ഒരു വിഷമം തോന്നി അവനോട് അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന്.

പെട്ടെന്ന് വീണ്ടും മുറിയുടെ മുന്നിൽ ഒരു നിഴലനക്കം കേട്ട് ആദി പിന്നെയും വന്നു എന്ന് കരുതി അല്പം ദേഷ്യത്തോടെ തന്നെ തല ഉയർത്തി നോക്കി. മുറിയിലെ ലൈറ്റ് തെളിച്ചു കൊണ്ട് കടന്നു വന്നത് അച്ഛനായിരുന്നു. കിടക്കയിൽ നിന്നും ചാടി എഴുന്നേൽക്കാൻ ഒരു വിഫല ശ്രമം നടത്തിയ എന്നെ തടഞ്ഞു കൊണ്ട് അച്ഛൻ പറഞ്ഞു.

"കോളേജിൽ നിന്നും മാനേജർ വിളിച്ചിരുന്നു , നമ്പൂതിരി സാർ രാവിലെ തന്നെ ലീവ് ആപ്ലിക്കേഷൻ കൊടുത്തു , കഴിയും എങ്കിൽ ഏറ്റവും അടുത്ത ദിവസം തന്നെ നിന്നോട് ജോയിൻ ചെയ്തോളൂ എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട് "

മനസ്സിൽ ഒരായിരം പൂത്തിരികൾ ഒന്നിച്ചു വിരിഞ്ഞ സന്തോഷം ആയിരുന്നു . പക്ഷേ ഒരു ദുഃഖം മാത്രം ഒപ്പം ഇരുന്ന് ഈ സന്തോഷം പങ്കിടാൻ

💬 Comments

View all comments